National

‘സ്വന്തം പ്രതിമയും പാര്‍ട്ടി ചിഹ്നവും കൊത്തിവെയ്ക്കുന്നത് പൊതുപണം കൊണ്ട് വേണ്ട’; ചെലവാക്കിയ തുക ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്ന് മായാവതിയോട് സുപ്രീം കോടതി 

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ സ്വന്തം പ്രതിമയും പാര്‍ട്ടി ചിഹ്നമായ ആനയുടെ സ്തംഭവുമെല്ലാം ഖജനാവിലെ പണമുപയോഗിച്ച് നിര്‍മ്മിച്ച ബിഎസ്പി നേതാവ് മായവതിയോട് ചെലവാക്കിയ തുക തിരിച്ചടയ്ക്കണമെന്ന് സുപ്രീം കോടതി. ലക്‌നൗവിലും നോയ്ഡയിലുമാണ് മായാവതി സ്വന്തം പ്രതിമയും ബിഎസ്പി ചിഹ്നമായ ആനയുമെല്ലാം കോടിക്കണക്കിന് രൂപ മുടക്കി സ്ഥാപിച്ചത്.

പൊതുപണം സ്വന്തം പ്രതിമ നിര്‍മ്മിക്കാനും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണത്തിന് ഉപയോഗിക്കാനും പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ണായക നിരീക്ഷണം.

മായാവതി സ്വന്തം പ്രതിമയ്ക്കും പാര്‍ട്ടി സ്തംഭത്തിനുമായി ചെലവാക്കിയ തുക പൊതു ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നാണ് പ്രഥമദൃഷ്ട്യാ ഞങ്ങളുടെ കാഴ്ചപ്പാട്.
രഞ്ജന്‍ ഗോഗോയ്, ചീഫ് ജസ്റ്റിസ്

ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും നേതാക്കളുടെയും പ്രചാരണത്തിനായി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് തെറ്റാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ചീഫ് ജസ്റ്റിനൊപ്പം ജസ്റ്റിസ് ദീപക് ഗുപ്തയും സഞ്ജീവ് ഖന്നയും ബെഞ്ചില്‍ അംഗങ്ങളായിരുന്നു.

ബിഎസ്പി അധ്യക്ഷയ്‌ക്കെതിരായ ഹര്‍ജി വിശദമായി ഏപ്രില്‍ രണ്ടിന് വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ വിധി പ്രസ്താവിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ബിഎസ്പിയുടെ അഭിഭാഷകന്‍ കേസ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മേയ് മാസത്തില്‍ വാദം കേള്‍ക്കണമെന്ന് അപേക്ഷിച്ചെങ്കിലും കോടതി അതംഗീകരിച്ചില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018