National

ഇന്ത്യയെ വിഴുങ്ങി വ്യാജവാര്‍ത്തകള്‍; ആഗോള ശരാശരിക്കും മുകളിലാണ് രാജ്യത്തിന്റെ അവസ്ഥയെന്ന് മൈക്രോ സോഫ്റ്റ് 

രാജ്യത്ത് വ്യാജ വാര്‍ത്തകള്‍ വായിക്കുന്നവര്‍ അഗോള അടിസ്ഥാനത്തില്‍ വ്യാജ വാര്‍ത്ത വായിക്കുന്നവരുടെ ശരാശരിയേക്കാള്‍ കൂടുതലാണെന്ന് മൈക്രോസോഫ്റ്റിന്റെ സര്‍വേ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങിവയിലൂടെ അപകടകരമായ വിധത്തിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

22 രാജ്യങ്ങളിലായാണ് മൈക്രോസോഫ്റ്റ് പഠനം നടത്തിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഇന്ത്യയില്‍ 64 ശതമാനം ആളുകള്‍ ഏതെങ്കിലും രൂപത്തില്‍ വ്യാജ വാര്‍ത്തയുമായി ബന്ധപ്പെടുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ലോകത്ത് ആകെ വ്യാജ വാര്‍ത്ത വായിക്കുന്നത് ശരാശരി 57 ശതമാനമാണ്.

ഇന്റര്‍നെറ്റ് വഴി അളുകളുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്നതിലും ഇന്ത്യ ആഗോള ശരാശരിയേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നു. ലോകത്താകമാനം 42 ശതമാനം ഇത്തരം തട്ടിപ്പിനിരയാകുമ്പോള്‍ ഇന്ത്യയില്‍ ഇത് 54 ശതമാനം വരുമെന്ന് മൈക്രോസോഫ്റ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

കൂട്ടുകാര്‍ക്കിടയിലൂടേയും കുടുംബങ്ങള്‍ക്കിടയിലൂടേയും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ ക്രമാധീതമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ സമൂഹ കൂട്ടായ്മകള്‍ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ഏതെങ്കിലും വിഭാഗത്തോട് വെറുപ്പ് ഉണ്ടാക്കുന്നു, ആളുകളെ മോശം മാനസികാവസ്ഥയിലും, തീരുമാനങ്ങളിലും എത്തിക്കുന്നു എന്നുള്ളതാണ് വ്യാജ വാര്‍ത്തയുടെ അനന്തരഫലം. ഇത് ആഗോള ശരാശരിയായ 29 ശതമാനത്തെ മറികടന്നിട്ടുണ്ട്.

ഓണ്‍ലൈന്‍ വ്യാജ വാര്‍ത്തകളുമായി ബന്ധപ്പെടുന്നവര്‍ കൂടുമ്പോള്‍ തന്നെ വ്യാജ വാര്‍ത്തയുടെ അപകട സാധ്യതകളെ കുറിച്ചുള്ള അവബോധത്തില്‍ ചെറിയ വളര്‍ച്ചയുണ്ടായിട്ടുണ്ട് എന്നുള്ളതാണ് ഗുണപരമായ കാര്യം. എന്നാല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴുള്ള പ്രശ്‌നങ്ങളായ മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ എന്നിവയില്‍ ഇന്ത്യക്കാര്‍ പിന്നില്‍ അല്ലെന്ന് പഠനം വ്യക്തമാക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018