National

‘ജന്മം നല്‍കിയത് തന്റെ അനുവാദമില്ലാതെ, അവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി’; മാതാപിതാക്കള്‍ക്ക് എതിരെ നിയമനടപടിയുമായി മുംബൈ സ്വദേശി 

തന്റെ അനുവാദമില്ലാതെ ജനിപ്പിച്ചതിന് മാതാപിതാക്കള്‍ക്ക് എതിരെ നിയമനടപടിയുമായി മുംബൈ സ്വദേശി. റാഫേല്‍ സാമുവല്‍ എന്ന 27കാരനാണ് രക്ഷിതാക്കളെ കോടതി കയറ്റാന്‍ ഒരുങ്ങുന്നത്. മാതാപിതാക്കളുമായി വ്യക്തിപരമായ പ്രശ്‌നമൊന്നും തന്നെ റാഫേലിനില്ല. വളരെയടുത്ത ആത്മബന്ധം പുലര്‍ത്തുന്ന മകനാണിയാള്‍.

എന്നാല്‍ ആന്റി നാറ്റലിസത്തില്‍ വിശ്വസിക്കുന്നയാളാണ് റാഫേല്‍. മനുഷ്യരാണ് ലോകത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് കരുതുന്ന ഇവര്‍ ശിശുരഹിത ലോകത്തിനായാണ് വാദിക്കുന്നത്. ലോകത്തിലേക്ക് പുതിയ കുട്ടികളെ ജനിപ്പിക്കരുതെന്നാണ് ഇവരുടെ വാദം.

The mother speaks! I'm Raphael's mother and this is my response to the recent upheaval my son has created : 1. I must...

Posted by Raphael Samuel on Tuesday, February 5, 2019

കുട്ടികള്‍ക്ക് രക്ഷിതാക്കളോട് ഒരു കടപ്പാടുമില്ലെന്ന് റാഫേല്‍ പറയുന്നു. ലോകത്തുള്ളവരെല്ലാം അവരുടെ സ്വന്തം സമ്മതപ്രകാരം ജനിക്കാത്തത് കൊണ്ടാണ് കടപ്പാട് വേണ്ടാത്തത്. തനിക്ക് തന്റെ രക്ഷിതാക്കളോട് സ്‌നേഹമുണ്ട്. പക്ഷേ അവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടിയാണ് താനുണ്ടാക്കപ്പെട്ടത്. താന്‍ എന്തായാലും മറ്റൊരു ജീവിതത്തെ ഇങ്ങനെ ഭൂമിയിലേക്ക് കൊണ്ടുവരില്ലെന്നും റാഫേല്‍ പറയുന്നു.

നിഹിലാനന്ദ് എന്ന ഫേസ്ബുക്ക് പേജില്‍ റാഫേല്‍ തന്റെ വിശ്വാസങ്ങളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത പുതിയ വീഡിയോയിലാണ് മാതാപിതാക്കള്‍ക്ക് എതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത് വ്യക്തമാക്കുന്നത്.

കറുത്ത ടീഷര്‍ട്ടും സണ്‍ഗ്ലാസും കൃത്രിമ താടിയുമാണ് വീഡിയോയിലെ ഇയാളുടെ വേഷം. യുവാവിന് മനോരോഗമാണെന്നും ചികിത്സ തേടണമെന്നും കമന്റുകളുണ്ട്.

This Mumbai man wants to sue his parents for giving him birth WITHOUT HIS CONSENT. Is it a political statement or a media stunt? Raphael Samuel explained his reasons to Brut India. 👪😡

Posted by Brut India on Wednesday, February 6, 2019

പുതിയ കുട്ടികള്‍ ജനിക്കാതെ മനുഷ്യവംശം തന്നെ ഉന്‍മൂലനം ചെയ്യപ്പെടുന്നതാണ് റാഫേല്‍ ഉള്‍പ്പെടെയുള്ള സംഘത്തിന്റെ സ്വപ്‌നമായി കണക്കാക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018