National

എനിക്ക് നിങ്ങളുടെ സര്‍ട്ടിഫിക്കേറ്റ് വേണ്ട; നിര്‍മലാ സീതാരാമനോട് എന്‍ റാം; നീതീകരിക്കാനാകാത്തത് എന്തിന് മൂടിവെക്കാന്‍ നോക്കുന്നു?

പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ലെന്ന് ദ ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം. ഇപ്പോള്‍ അവര്‍ വലിയ പ്രതിസന്ധിയിലാണ്, എങ്ങനെ അത് മൂടിവെയ്ക്കാനാകുമെന്ന് ശ്രമിക്കുകയാണ്. റഫേല്‍ ഇടപാടില്‍ ഉള്‍പ്പെടാത്ത നിങ്ങള്‍ പിന്നെന്തിനാണ് നീതീകരിക്കാനാകാത്തതിനെ മൂടിവെയ്ക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്നത് എന്ന ചോദ്യവും നിര്‍മ്മലാ സീതാരാമനോട് എന്‍ റാം ചോദിക്കുന്നു.

തനിക്ക് ഒരു ഉപദേശമേ ഇപ്പോഴത്തെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന് നല്‍കാനുള്ളുവെന്ന് പറഞ്ഞാണ് എന്‍ റാമിന്റെ ചോദ്യം.

നിങ്ങള്‍ ഈ ഇടപാടില്‍ ഉള്‍പ്പെട്ടിട്ടില്ല. പിന്നെന്തിനാണ് നീതീകരിക്കാനാകാത്തത് ന്യായീകരിക്കാനുള്ള ബാധ്യതയേറ്റെടുക്കുന്നു.
എന്‍ റാം, ദ ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍

പ്രതിരോധമന്ത്രിയുടെ ഹിന്ദുവിന്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടുള്ള പരാമര്‍ശത്തിനാണ് എന്‍ റാം മറുപടി നല്‍കിയത്.

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി അനധികൃത ഇടപെടല്‍ നടത്തിയെന്ന് റിപ്പോര്‍ട്ട് ഹിന്ദു പത്രമാണ് പുറത്തുവിട്ടത്. ഇതില്‍ എതിര്‍പ്പ് അറിയിച്ച പ്രതിരോധ വകുപ്പ് ചര്‍ച്ച ഒഴിവാക്കണമെന്നും അറിയിച്ചതായും ദ ഹിന്ദു പത്രത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്‍ റാം റിപ്പോര്‍ട്ട് ചെയ്തു.

റഫേലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം വെയ്ക്കുകയും വിശദീകരണങ്ങള്‍ നിര്‍ത്തി സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തു.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു സ്പീക്കര്‍ സുമിത്ര മഹാജന്റെ നിലപാട്. റഫേല്‍ ആരോപണങ്ങള്‍ ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തെ തകര്‍ക്കാനുളളതാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

ഇതിനു മറുപടിയായി റഫേലില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഫയലിലെ എല്ലാ വിവരങ്ങളും പത്രവാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന് അതേ ഫയലില്‍ തന്നെ മറുപടി നല്‍കിയിരുന്നു. പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറാണ് മറുപടി നല്‍കിയത്. അത് മറച്ചുവച്ചാണ് പത്രം റിപ്പോര്‍ട്ട് ചെയ്തതെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ദ ഹിന്ദു പത്രം ഉന്നയിച്ചിരിക്കുന്നത് എന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. സത്യം പുറത്ത് കൊണ്ടുവരണമെന്നാണ് ആഗ്രഹമെങ്കില്‍ അവര്‍ക്ക് പ്രതിരോധ മന്ത്രാലയത്തെ സമീപിക്കാമായിരുന്നു. റഫേലുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുംസഭയില്‍ മാത്രമല്ല കോടതിയിലും ഉത്തരം നല്‍കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018