National

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജവാര്‍ത്തകളുമായി മോഡിയുടെ സ്വന്തം നമോ ആപ്പ്, അക്കൗണ്ട് അണ്‍ഫോളോ ചെയ്താലും വാര്‍ത്തകള്‍ ലഭിക്കുന്നു 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനപ്രീതി വര്‍ധിപ്പിക്കാനായി ബിജെപി രംഗത്തിറക്കിയ നമോ ആപ്പ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രതിപക്ഷ കക്ഷികളെയും നേതാക്കന്മാരെയും ദേശദ്രോഹികളാക്കി കാണിച്ച് പ്രധാനമന്ത്രിയുടെ പേരിലുള്ള 'ആപ്പ്' വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകനായ സമ്രത് ബന്‍സാല്‍ കണ്ടെത്തിയതായി 'സ്‌ക്രോള്‍.ഇന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

നമോ ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികളടക്കം ആരോപിക്കവെയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന കണ്ടെത്തല്‍. ആപ്പിലെ 'മൈ നെറ്റ് വര്‍ക്ക്' എന്ന ഭാഗത്താണ് വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

'മൈ നെറ്റ് വര്‍ക്ക്' എന്ന സെക്ഷനില്‍ 15 വേരിഫൈഡ് അക്കൗണ്ടുകളുണ്ട്. ഇവയെ ബ്ലോക്ക് ചെയ്യാനോ ഇവര്‍ പുറത്തു വിടുന്ന പോസ്റ്റുകള്‍ ഒഴിവാക്കാനോ കഴിയില്ല. ഇതിലൊന്നായ 'ദ ഇന്ത്യന്‍ ഐ' ആണ് വ്യാജ വാര്‍ത്തകളുടെ പ്രധാന ഉറവിടമെന്നും ഈ അക്കൗണ്ട് അണ്‍ഫോളോ ചെയ്താലും പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുമെന്നും ബന്‍സാല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കന്മാരെയും ലക്ഷ്യം വച്ചുകൊണ്ടാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ മോഡി വീണ്ടും അധികാരത്തില്‍ വന്നാല്‍ പാകിസ്താന്‍ നശിപ്പിക്കപ്പെടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞുവെന്നും രാജ്യദ്രോഹിയായ കെജ്രിവാളിന് ഇന്ത്യയേക്കാള്‍ പാകിസ്താനോടാണ് കൂറെന്നും ആപ്പില്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ കെജ്രിവാള്‍ പറഞ്ഞതാകട്ടെ മോഡിയും അമിത് ഷായും അധികാരത്തില്‍ വന്നാല്‍ ഈ രാജ്യം നിലിനില്‍ക്കില്ലെന്നും അവര്‍ ഈ രാജ്യത്തെ നശിപ്പിക്കുമെന്നുമാണ്. ഈ രാജ്യം എന്നത് ഹിന്ദിയില്‍ പാകിസ്താനാക്കി മാറ്റിയാണ് പ്രചരണം നടത്തുന്നത്

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജവാര്‍ത്തകളുമായി മോഡിയുടെ സ്വന്തം നമോ ആപ്പ്, അക്കൗണ്ട് അണ്‍ഫോളോ ചെയ്താലും വാര്‍ത്തകള്‍ ലഭിക്കുന്നു 

രാജ്യത്തെ രക്ഷിക്കാനെന്ന പേരില്‍ റാലിയില്‍ പങ്കെടുത്ത ആരും 'ഭാരത് മാതാ കീ ജയ് എന്ന് പറഞ്ഞില്ലെന്നും പ്രചരിപ്പിക്കുന്നു. എന്നാല്‍ ഹര്‍ദിക് പട്ടേലടക്കുമള്ളവര്‍ 'ജയ്ഹിന്ദ്' എന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജവാര്‍ത്തകളുമായി മോഡിയുടെ സ്വന്തം നമോ ആപ്പ്, അക്കൗണ്ട് അണ്‍ഫോളോ ചെയ്താലും വാര്‍ത്തകള്‍ ലഭിക്കുന്നു 

കോണ്‍ഗ്രസ് 'ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന ചിത്രം മധ്യപ്രദേശില്‍ നിരോധിച്ചെന്നും രാഹുല്‍ ഗാന്ധിയുടെ ദുബായ് പ്രസംഗം കേള്‍ക്കാന്‍ മൂന്ന് ലക്ഷം പേര്‍ എത്തിയതായി പാര്‍ട്ടി വക്താവ് പറഞ്ഞുവെന്നും എന്നാല്‍ 35000 പേര്‍ക്ക് മാത്രമേ സ്റ്റേഡിയത്തില്‍ ഇരിക്കാന്‍ കഴിയുവെന്നും വാര്‍ത്തയുണ്ട്. അതെല്ലാം വ്യാജ പ്രചരണങ്ങളാണ്. സിനിമ കോണ്‍ഗ്രസ് നിരോധിച്ചിട്ടില്ല, പ്രസംഗം കേള്‍ക്കാന്‍ എത്തിയ ആളുകളെക്കുറിച്ച് ആരും പറഞ്ഞിട്ടുമില്ല.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വ്യാജവാര്‍ത്തകളുമായി മോഡിയുടെ സ്വന്തം നമോ ആപ്പ്, അക്കൗണ്ട് അണ്‍ഫോളോ ചെയ്താലും വാര്‍ത്തകള്‍ ലഭിക്കുന്നു 

നമോ ആപ്പിന് വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു അക്കൗണ്ടല്ല 'ദ ഇന്ത്യ ഐ'. ഫേസ്ബുക്കില്‍ 20 ലക്ഷം ഫോളോവേഴ്സുള്ള ഒരു പേജ് കൂടിയാണ്. ഗുജറാത്ത് ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് മോഡിക്കും ബിജെപിക്കും പ്രചരണം നല്‍കുന്ന ഈ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ട് നടത്തിയിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ അക്കൗണ്ടുകള്‍ വഴി ഒരേ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ആപ്പില്‍ ഈ അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ തടയാനുള്ള നടപടി അല്ല മറിച്ച്,തടയപ്പെടാതിരിക്കാനുള്ള നടപടിയാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയുടെ ഭാഗത്തു നിന്നുണ്ടെങ്കിലും മുന്‍ വര്‍ഷത്തേക്കാള്‍ വിഭിന്നമായി ബിജെപി വിരുദ്ധ വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടുന്ന സാഹചര്യത്തിലാണ് സ്വന്തം നിയന്ത്രണത്തിലുള്ള ആപ്പ് വഴി വ്യാജ വാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018