National

‘എന്താണ് ദീദിക്ക് ചായക്കടക്കാരോട് ഇത്ര ദേഷ്യം?’; തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ചായയെ കൂട്ടുപിടിച്ച് മോഡി; ഉത്തര ബംഗാളില്‍ പ്ലാന്റേഷന്‍ മേഖലയിലെ റാലിയില്‍ ‘ചായസ്‌നേഹം’ 

എന്താണ് ദീദിക്ക് ചായക്കടക്കാരോട് ഇത്ര ദേഷ്യമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉത്തര ബംഗാളിലെ പ്ലാന്റേഷന്‍ മേഖല ഉള്‍പ്പെടുന്ന ജല്‍പൈഗുരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ താന്‍ ചായക്കടക്കാരനാണെന്ന് കഥ പറഞ്ഞാണ് മോഡി തൊഴിലാളികളെ കയ്യിലെടുക്കാന്‍ നോക്കിയത്.

ഉത്തര ബംഗാളുമായി എനിക്ക് പ്രത്യേക ബന്ധം തന്നെയുണ്ടെന്ന് പറഞ്ഞാണ് മോഡി പ്രസംഗത്തിലേക്ക് കടക്കുന്നത്. ഈ ബന്ധം ചായ വഴിയുള്ളതാണെന്ന് പറഞ്ഞ് വീണ്ടും ചായക്കടക്കാരനാണെന്ന പഴങ്കഥ പറഞ്ഞുതുടങ്ങുകയാണ് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി.

നിങ്ങള്‍ തേയില ഉണ്ടാക്കുന്നവരാണ്, ഞാന്‍ ചായയുണ്ടാക്കുന്നയാളും. ഇവിടുത്തെ ചായ രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ വളരെ ആസ്വദിച്ചാണ് കുടുക്കുന്നത്. ചായയുടെ കാര്യം പറയുമ്പോള്‍ എന്റെ മനസില്‍ ഒരു ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. അല്ല, ഈ ചായക്കടക്കാരോട് ദീദിക്ക് എന്താണ് ഇത്ര ദേഷ്യം.

കേന്ദ്ര സര്‍ക്കാരും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്നതിനിടയിലാണ് ബംഗാളിലെ പ്രധാനമന്ത്രിയുടെ റാലി. അതിനിടയിലാണ് ചായക്കാര്യം ചോദിച്ച് മമതയ്ക്ക് എന്താണ് ഇത്ര ദേഷ്യമെന്ന മോഡിയുടെ ചോദ്യം.

റാലിയില്‍ പ്ലാന്റേഷന്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അസംഘടിത മേഖലയിലെ 40 കോടി തൊഴിലാളികള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മമതയുടെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച മോഡി ഇവിടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ക്രമസമാധാന നില താറുമാറാണെന്നും വ്യവസായ മേഖലയില്‍ വികസനമില്ലെന്നും ആരോപിച്ചു. യുവാക്കള്‍ മറ്റിടങ്ങളിലേക്ക് കുടിയേറുകയാണെന്നും എന്നാല്‍ ഇതൊന്നും സംസ്ഥാന സര്‍ക്കാരിനെ ബാധിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐയെ ഉപയോഗിച്ച് മമതാ സര്‍ക്കാരിനെ ഒതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വലിയ പ്രതിരോധമാണ് മമതാ ബാനര്‍ജി തീര്‍ത്തത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ അടക്കം പ്രതിയായ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐയെ ഉപയോഗിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് മമത തടയിടാന്‍ നോക്കിയത്. സുപ്രീം കോടതിയില്‍ മമതാ ബാനര്‍ജിയുടെ നീക്കങ്ങള്‍ വിജയം കാണുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സിബിഐയോട് സഹകരിക്കണമെന്ന് പറഞ്ഞപ്പോഴും കമ്മീഷണര്‍ രാജീവ് കുമാറിന്റെ അറസ്റ്റ് സുപ്രീം കോടതി തടയുകയാണുണ്ടായത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018