National

15 ദിവസത്തിനകം മറുപടിയില്ലെങ്കില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെത്തി ക്യാമ്പസിനുള്ളില്‍ ക്ഷേത്രം സ്ഥാപിക്കും; അലിഗഢ് വിസിക്ക് യുവമോര്‍ച്ചയുടെ ഭീഷണി 

അലിഗഢ് മുസ്ലീം സർവ്വകലാശാല ക്യാമ്പസില്‍ ക്ഷേത്രം നിർമിക്കണമെന്ന ആവശ്യവുമായി യുവമോർച്ച.15 ദിവസത്തിനുള്ളിൽ ക്ഷേത്രത്തിൻറെ കാര്യത്തിൽ മറുപടി അറിയിക്കണമെന്നാണ്  ഭാരതീയ ജനതാ യുവമോർച്ച ജില്ലാ ഘടകത്തിന്റെ ഭീഷണി. ജില്ലാ പ്രസിഡൻറ് മുകേഷ് സിങ്ങ് ലോധി സർവ്വകലാശാല വൈസ്ചാൻസലർ താരിഖ് മൻസൂറിനയച്ച കത്തിൽ ക്ഷേത്ര നിര്‍മ്മാണ അനുമതിക്ക് 15 ദിവസത്തെ അന്ത്യശാസനയാണ് നല്‍കിയിരിക്കുന്നത്. അല്ലാത്ത പക്ഷം ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ ഇടിച്ചു കയറി 'മൂർത്തി സ്ഥാപനം' നടത്തുമെന്ന ഭീഷണിയുമുണ്ട്.

ഹിന്ദുക്കളും മുസ്ലീങ്ങളും ഹിന്ദുസ്ഥാനെന്ന സുന്ദരിയായ വധുവിൻറെ ഇരുനേത്രങ്ങളാണെന്ന സർവ്വകലാശാല സ്ഥാപകൻ സർ സയ്യിദ് ഖാൻറെ വാക്കുകൾ ലോധി പത്ര സമ്മേളനത്തിൽ ആവർത്തിച്ചു. ഒരു മുസ്ലീം പള്ളിയുടെ രൂപത്തിലാണ് സർവകലാശാല സ്ഥാപിച്ചിരിക്കുന്നതെന്നും ഹിന്ദു വിദ്യാർത്ഥികൾക്ക് പ്രാർത്ഥിക്കാൻ ഇവിടെ സ്ഥലമില്ലെന്നും, അമ്പലം നിർമിച്ച്  സർ സയ്യിദ് ഖാൻറെ സ്വപ്നം വൈസ് ചാൻസലർ  സാക്ഷാത്കരിക്കണമെന്നും യുവമോര്‍ച്ച നേതാവ്‌ ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് സംഘടനയുടെ ഭാഗത്ത് നിന്ന് തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സർവ്വകലാശാലാ വക്താവ് ഷഫീ കിദ്വായ് പറഞ്ഞു. ഡിസംബറിൽ ഒരു വിദ്യാർത്ഥിയും ക്ഷേത്ര നിർമ്മാണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 6000 ത്തോളം വരുന്ന ഹിന്ദു വിദ്യാർത്ഥികൾക്ക് ആരാധന സൗകര്യം ഇല്ല എന്നായിരുന്നു ഇയാളുടെ വാദം . 2015 ലെ സുപ്രീം കോടതി വിധി പ്രകാരം കേന്ദ്രസർവകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപരമായ കെട്ടിടങ്ങൾ നിർമിക്കുന്നതും തകർക്കുന്നതും നിരോധിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018