National

യുപി വിഷമദ്യ ദുരന്തം: മരണസംഖ്യ 44 ആയി, ഗുരുതരാവസ്ഥയില്‍ ഇനിയും നിരവധിപേര്‍; മദ്യം എത്തിയത് എവിടെ നിന്നെന്ന് പിടികിട്ടാതെ പൊലീസ്

ഉത്തര്‍പ്രദേശില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 44 ആയി ഉയര്‍ന്നു. 12പേര്‍ ഇപ്പോഴും ഗരുതരമായ അവസ്ഥയില്‍ തുടരുകയാണെന്നും മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ചവരില്‍ 36 പേര്‍ ഉത്തര്‍പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയിലും എട്ടുപേര്‍ കിഴക്കന്‍ യുപിയിലെ കുശിനഗറിലും താമസിക്കുന്നവരാണ്.

അയല്‍ സംസ്ഥാനമായ ഉത്താരഖണ്ഡില്‍ നിന്നും വിഷം കലര്‍ന്ന മദ്യം കടത്തികൊണ്ടുവന്ന് ആളുകള്‍ക്ക് വിതരണം ചെയ്തതാണ് ദുരന്തത്തിന് കാരണമെന്നാണ് സഹരന്‍പൂരിലെ പൊലീസ് പറയുന്നത്. ഗ്രാമപ്രദേശത്തുള്ള ഒരാള്‍ തന്നെയാണ് ഇത് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുശിനഗറിലെ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം ബീഹാറില്‍ നിന്നാണ് മദ്യം എത്തിയത് എന്നാണ്.

30 ഓളം കന്നാസുകളില്‍ ഗ്രാമവാസികളിലൊരാളായ പിന്റു മദ്യം കൊണ്ടു വന്ന് ജനങ്ങള്‍ക്ക് വില്‍പ്പന നടത്തിയെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് സഹരന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് എകെ പാണ്ഡെ പറഞ്ഞു. മദ്യം കഴിച്ചവരെ നേരത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മരണ സംഖ്യ കുറയ്ക്കാന്‍ കഴിയുമായിരുന്നു എന്നും മജിസ്ട്രേറ്റ് കൂട്ടിച്ചേര്‍ത്തു.

വ്യാജ മദ്യം ഉണ്ടാക്കുന്നവരേയും വില്‍പ്പന നടത്തുന്നവരേയും പിടികൂടാന്‍ യുപി പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തെ ബന്ദ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇതിനോടകം റെയ്ഡ് നടത്തിയിട്ടുണ്ട്.

സംഭവമായി ബന്ധപ്പെട്ട മുഴുവന്‍ പേരേയും കണ്ടെത്തും. വ്യാജമദ്യത്തിന്റെ നിര്‍മ്മാണം ഞങ്ങളുടെ പ്രദേശത്ത് തന്നെയാണോ നടക്കുന്നത് എന്ന് അറിയില്ല. അതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ദിനേഷ് കുമാര്‍ (എസ് പി)

നാലുദിവസം മുന്‍പ് മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് മദ്യം കഴിച്ചവരെ മുഴുവന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണസംഖ്യ കൂടുകയായിരുന്നു. ഇരു ജില്ലയിലേയും എക്സൈസ് ഇന്‍സ്പെക്ടര്‍മാരെ നിലവില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ സംഭവം തടയാന്‍ ഉത്തരവാദിത്തമുള്ള മറ്റ് അനേകം ഓഫീസര്‍മാരെയും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018