National

ആയുധവ്യാപാരിയും വിമാന ടിക്കറ്റും: റോബര്‍ട്ട് വദ്രയില്‍ നിന്ന് ഇ ഡിയ്ക്ക് അറിയേണ്ടത് തമ്മിലുള്ള ബന്ധം 

വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്രയെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു. വിവാദ ആയുധ വ്യപാരി സഞ്ജയ് ഭണ്ഡാരിയുമായുള്ള വദ്രയുടെ ബന്ധം അറിയാനുള്ള ശ്രമമാണ് ഇന്നത്തെ ചോദ്യം ചെയ്യലെന്നാണ് സൂചന. ഇത് മൂന്നാം തവണയാണ് ഇ.ഡി വദ്രയെ ചോദ്യം ചെയ്യുന്നത്. ബുധാനാഴ്ചയും വ്യാഴാഴ്ചയുമായി 11 മണിക്കൂറിലധികം വദ്രയെ ഇ.ഡി സംഘം ചോദ്യം ചെയ്തിരുന്നു.

തന്നെ രാഷ്ട്രീയ വൈര്യത്തിന് ബിജെപി ഇരയാക്കുകയാണെന്നാണ് റോബര്‍ട്ട് വദ്ര ആരോപിക്കുന്നത്. 12 ദശലക്ഷം പൗണ്ട് (110 കോടി രൂപ) ന്റെ ലണ്ടനിലെ വസ്തുവകകളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വദ്രയെ ചോദ്യം ചെയ്യുന്നത്. ഈ സ്വത്തുവകകള്‍ വദ്രയുടേതാണെന്നാണ് ആരോപണം. കേസില്‍ വിവാദ ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരിയ്ക്കും പങ്കുണ്ടെന്നാണ് ഇ.ഡി പറയുന്നത്.

എന്നാല്‍ ഭണ്ഡാരിയെ അറിയില്ലെന്നാണ് വദ്ര ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. പക്ഷേ വദ്രയ്ക്ക് 2012ല്‍ ഫ്രാന്‍സിലെ നൈസില്‍ നിന്ന് ഡല്‍ഹിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നല്‍കിയത് ഭണ്ഡാരിയാണെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.

മധ്യ ഡല്‍ഹിയിവെ ജാംനഗര്‍ ഹൗസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും പ്രിയങ്ക ഗാന്ധി വദ്രയ്‌ക്കൊപ്പം ഇഡി ഓഫീസിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി മീറ്റിങുള്ളതിനാല്‍ പ്രിയങ്ക വദ്രയെ ഇഡി ഓഫീസിലേക്ക് അനുഗമിച്ചിരുന്നില്ല.

കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ഈ മാസം 16 വരെയാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി വാദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. കോടതി നിര്‍ദ്ദേശപ്രകാരമാണ് വാദ്ര എന്‍ഫോഴ്സ്മെന്റിന് മുന്‍പാകെ ഹാജരായത്.

ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരി 1.9 ബില്യണ്‍ ബ്രീട്ടിഷ് പൗണ്ടിന് വാങ്ങിയ ബ്രയസ്റ്റണിലെ വസ്തു 2010ല്‍ അതേ വിലയ്ക്ക് വില്‍പ്പന നടത്തി. വസ്തുവില്‍ 69,500 പൗണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും വില്‍പ്പനയില്‍ അത് ഈടാക്കിയില്ല.

നവീകരണത്തിന് പണം മുടക്കിയത് റോബര്‍ട്ട് വാദ്രയാണെന്നും സഞ്ജയ് ഭണ്ഡാരി ബിനാമിയാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. ആയുധ ഇടപാടില്‍ വാദ്രക്ക് കോഴ ലഭിച്ചെന്നും ഇത് ഉപയോഗിച്ച് ലണ്ടനില്‍ വീട് വാങ്ങിയെന്നുമാണ് എന്‍ഫോഴ്സ്മെന്റ് നിഗമനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018