National

ഭീമ കൊറാഗവ് കേസിലെ പ്രതികള്‍ക്ക് ജയിലില്‍ നരകയാതന, കോടതിയും ഡോക്ടറും പറഞ്ഞിട്ടും പ്രതിക്ക് കാന്‍സര്‍ പരിശോധന നിഷേധിച്ചു

ഭീമാ കൊറാഗവ് സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത പൗരവാകാശ പ്രവര്‍ത്തകരും എഴുത്തുകാരുമായ പ്രതികള്‍ക്ക് ജയിലില്‍ നരകയാതന. കവിയും ആക്ടിവിസ്്റ്റുമായ 80 കരാന്‍ വരവരറാവു അടക്കമുള്ളവരെയാണ് കോടതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും ജയിലധികൃതര്‍ നരകതുല്യമായ അവസ്ഥയിലേക്ക് തള്ളിയിടുന്നതെന്ന് scroll.in റിപ്പോര്‍ട്ട് ചെയ്തു.

പ്രായധിക്യത്തെ തുടര്‍ന്നുള്ള അസ്വസ്തകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വരവരറാവു ജയിലില്‍ കിടക്കാന്‍ ഒരു കിടക്ക ആവശ്യപ്പെട്ടു. അതിന് പകരം അദ്ദേഹത്തിന് ഒരു കമ്പളി മാത്രമാണ് നല്‍കിയത്. റാവുവിന്റെ അഭിഭാഷകന്‍ ഇത് കോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന് നേരത്തെ അനുവദിച്ച കമ്പളി പോലും പിന്‍വലിച്ചുകൊണ്ടാണ് ജയില്‍ അധികൃതര്‍ പ്രതികാരം തീര്‍ത്തത്. കോടതി അദ്ദേഹത്തിന് കിടക്ക നല്‍കാന്‍ ഉത്തരവിട്ടിരുന്നു.

നാഗ്പൂര്‍ സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഷോമാ സെന്നിന് ടോയ്‌ലറ്റ് സൗകര്യങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് ജയില്‍ അധികൃതര്‍ പീഡിപ്പിക്കുന്നത്. വാതത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഷോമാ സെന്നിന് പ്രത്യേക തരം ടോയ്‌ലറ്റ് സംവിധാനം ഏര്‍പ്പെടുത്തി തരണമെന്നും അതിന്റെ ചെലവ് കുടുംബം വഹിക്കാമെന്നും പറഞ്ഞെങ്കിലും ജയില്‍ അധികൃതര്‍ നിഷേധിച്ചതായി ഷോമാ സെന്നിന്റെ മകള്‍ കോയല്‍ സെന്നിനെ ഉദ്ധരിച്ച് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം കോടതി തന്നെ പിന്നീട് ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ജയില്‍ അധികൃതര്‍ ആദ്യം നടപ്പിലാക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് അടിസ്ഥാന സൗകര്യം പോലും ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായത്.

പ്രധാനമന്ത്രിയുടെ റൂറല്‍ ഡവലപ്‌മെന്റ് ഫെല്ലോയും വനാവകാശ പ്രവര്‍ത്തകനുമായ മഹേഷ് റൗവുത്തിന്റെ ജീവിതമാണ് കൂടുതല്‍ സങ്കീര്‍ണമായിരിക്കുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍,രക്തസ്രാവത്തെ തുടര്‍ന്ന് ( ജൂണ്‍ മാസത്തിലാണ് റൗവുത്ത് അറസ്റ്റിലായത്) ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചിരുന്നു. എന്നാല്‍ മൂത്രാശയത്തില്‍ കാന്‍സര്‍ ഉണ്ടോ എന്ന് മനസ്സിലാക്കാന്‍ ഡോക്ടര്‍ ബയോപ്‌സി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ തുടര്‍ പരിശോധനയ്ക്ക് തയ്യാറായില്ല. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. റൗവുത്തിനെ പരിശോധിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചെങ്കിലും പലപ്പോഴും അദ്ദേഹത്തെ ചികില്‍സിപ്പിക്കാനോ മതിയായ പരിശോധന നടത്താനോ അധികൃതര്‍ തയ്യാറായില്ലെന്ന് അഭിഭാഷകന്‍ നിഹാല്‍ സിംങ് റാത്തോഡ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കേണ്ടതിന്റെ തലേ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയി കോടതിയെ കമ്പളിപ്പിക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇങ്ങനെ കൊണ്ടുപോകുന്ന മിക്കദിവസവും ഡോക്ടര്‍ ഉണ്ടാവാറില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണിന് ശേഷം ഒരു തവണമാത്രമാണ് ഡോക്ടറെ കൊണ്ട് അദ്ദേഹത്തെ പരിശോധിപ്പിച്ചത്. ഡോക്ടര് പരിശോധന ആവശ്യപ്പെട്ടിട്ടും പ്രതിയുടെ ജീവന്‍ കൊണ്ട് പന്താടുകയാണ് ജയില്‍ അധികൃതര്‍.

അഭിഭാഷകനായ സുരേന്ദ്ര ഗഡ്‌ലിംങിന്റെ അവസ്ഥയും സമാനമമാണ്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജൂണ്‍ മാസത്തില്‍ ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയെ കാണാന്‍ പോലും അനുവദിച്ചില്ല. ഭാര്യയോട് 15000 രൂപയുടെ മരുന്ന് വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ആ മരുന്നുകള്‍ കൃത്യ സമയത്ത് ഗഡ്‌ലിംങിന്റെ പക്കലെത്തിയില്ലെന്നും ആരോപണമുണ്ട്. അന്നത്തെ പരിശോധന രേഖകള്‍ മറ്റൊരു ഡോക്ടറെ കാണിക്കാനുള്ള ഗഡ്‌ലിംങിന്റെ ആവശ്യവും അധികൃതര്‍ ഏഴ് മാസമായി അനുവദിച്ചിട്ടില്ല.

മെഡിക്കല്‍ പരിശോധന മാത്രമല്ല, ആവശ്യമുള്ള പുസ്തകങ്ങള്‍ പുറത്തുനിന്ന് വരുത്താനുള്ള അനുമതി പോലും ജയില്‍ അധികൃതര്‍ നിഷേധിച്ചതായാണ് അഭിഭാഷകരെ ഉദ്ധരിച്ച് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തത്. അക്ഷയ മുകുളിന്റെ ഗീതാ പ്രസ് ആന്റ് ദി മേയ്ക്കിംങ് ഓഫ് ഹിന്ദു ഇന്ത്യ എന്ന പ്രശസ്ത പുസ്തകം പുറത്തുനിന്ന് വരുത്താനുള്ള അനുമതി റൗവുത്ത് തേടിയെങ്കിലും അഭിഭാഷകര്‍ കോടതിയില്‍ ഇതിനെ എതിര്‍ക്കുകയാണ് ചെയ്തത്. ആ പുസ്തകം സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും അപവാദപരമായ കാര്യങ്ങള്‍ ഉണ്ടെന്നുമായിരുന്നു ജയില്‍ അധികൃതരുടെ വാദം.

5000 ത്തോളം വിചാരണ തടവുകാരാണ് യര്‍വാദ ജയിലിലുള്ളത്. ഇവരില്‍ ബഹുഭൂരിപക്ഷവും വിചാരണ തടവുകാരണ്. ജയില്‍ അവകാശങ്ങളെക്കുറിച്ചുള്ള അജ്ഞതയും അധികൃതരുടെ മനുഷ്യത്വ വിരുദ്ധ സമീപനവുമൂലം ഇവരുടെ ജീവിതം നരക തുല്യമാണെന്നാണ് റിപ്പോര്‍ട്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018