National

ശാരദ ചിട്ടി തട്ടിപ്പ് : കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും; മമത-സിബിഐ പോര് മുറുകുന്നു 

ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകള്‍ ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന രാജീവ് കുമാര്‍ സുപ്രധാന തെളിവുകള്‍ നശിപ്പിച്ചുവെന്ന ആരോപണത്തിലാണ് ചോദ്യം ചെയ്യല്‍.

മേഘാലയിലെ ഷില്ലോങില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. രാജീവ് കുമാറിനൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി കുണാല്‍ ഘോഷിനോടും എത്തിച്ചേരാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് രാജീവ് കുമാര്‍ അട്ടിമറിച്ചുവെന്ന് കാണിച്ച് മുന്‍പ് തൃണമൂലില്‍ നിന്ന് പുറത്താക്കപ്പെട്ട കുണാല്‍ ഘോഷ് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കേസ് അന്വേഷിക്കവേ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കുന്നതായി തെളിവ് നശിപ്പിക്കുകയും സുപ്രധാന രേഖകള്‍ സിബിഐയ്ക്ക് കൈമാറാന്‍ വിസ്സമ്മതിക്കുകയും ചെയ്തുവെന്നാണ് രാജീവ് കുമാറിനെതിരായ ആരോപണം.

നേരത്തെ ശാരദ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ എത്തിയപ്പോള്‍ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി കമ്മീഷണര്‍ ഓഫീസിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി നല്‍കുകയും ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍.

ഇന്ന് സിബിഐ ചോദ്യം ചെയ്യല്‍ നടക്കാനിരിക്കെ സിബിഐ മുന്‍ ഇടക്കാല ഡയറക്ടറായിരുന്ന എം നാഗേശ്വര റാവുവിന്റെ ഭാര്യ പങ്കാളിയായ കൊല്‍ത്തയിലെ അഞ്ജലീന മെര്‍ക്കന്റൈല്‍സ് എന്ന സ്ഥാപനത്തില്‍ കൊല്‍ക്കത്ത പൊലീസ് ഇന്നലെ റെയ്ഡ് നടത്തി.

ഇതോടൊപ്പം നാഗേശ്വര റാവുവിന്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ഇതോടെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയും പശ്ചിമബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള പോര് വീണ്ടും മുറുകുന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018