National

‘മോഡി ഗോ ബാക്ക്’, കരിങ്കൊടികളുമായി അസ്സമില്‍ മോഡിക്ക് വരവേല്‍പ്പ്; പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം തുടരുന്നു   

മോഡി സര്‍ക്കാര്‍ കൊണ്ടു വന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. വിവിധ പരിപാടികള്‍ക്കായി അസ്സമില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ‘ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍’ പ്രവര്‍ത്തകര്‍ അടക്കം വിവിധ സംഘടനകള്‍ വരവേറ്റത് കരിങ്കൊടി കാട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലായി വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനായിട്ടാണ് മോഡി ഇന്നലെ ഗുവാഹത്തിയിലെത്തിയത്. എന്നാല്‍ മുന്‍പ് അസ്സമില്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന അസ്സം ഗണപരിത്ത് അടക്കമുള്ള വിവിധ സംഘടനകളും പ്രതിഷേധവുമായാണ് മോഡിയെ സ്വാഗതം ചെയ്തത്. പൗരത്വ ബില്ല് പാസാക്കിയതിനെ തുടര്‍ന്നായിരുന്നു അസ്സം ഗണപരിഷത് ബിജെപി ബന്ധം ഉപേക്ഷിച്ചത്.

‘മോഡി ഗോ ബാക്ക്’ , ‘പൗരത്വ ഭേദഗതി ബില്‍ ഉപേക്ഷിക്കുക’ തുടങ്ങിയ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഗുവാഹത്തി വിമാനത്താവളത്തിലും പിന്നീട് മോഡിയുടെ യാത്ര മധ്യേ വിവിധ സ്ഥലങ്ങളിലും പ്രതിഷേധക്കാര്‍ മുദ്രാവാക്യമുയര്‍ത്തി,

ഇന്നലെ രാവിലെ ഓള്‍ സ്റ്റുഡന്റ്‌സ് യുണിയനടക്കം 38 സംഘടനകള്‍ ഒത്തുചേര്‍ന്ന് ബില്ലിന്റെ പകര്‍പ്പ് കത്തിച്ചിരുന്നു. അസ്സമില്‍ എല്ലായിടത്തും പ്രതിഷേധങ്ങള്‍ കടുക്കുകയാണെന്നും സമരത്തിന്റെ ഭാഗമായി മോഡിയുടെ കോലം കത്തിക്കുമെന്നും വിദ്യാര്‍ഥി യുണിയന്‍ വ്യക്തമാക്കി. ഇന്ന് മോഡിയെത്തുന്ന പരിപാടികള്‍ക്കിടയില്‍ കരിങ്കൊടി കാണിക്കുമെന്നും സമരത്തിനുള്ള മറ്റ് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് വോട്ടു നേടാനാണ് മോഡി ശ്രമിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നത് അവരുടെ വോട്ടുകള്‍ നേടാന്‍ വേണ്ടിയാണെന്ന് ക്രിഷക് മുക്തി സംഗ്രം സമിതി നേതാവ് അഖില്‍ ഗോഗോയ് പറഞ്ഞു.

ഡിസംബറില്‍ ബോഗിബീല്‍ പാലം ഉദ്ഘാടനം ചെയ്തതിന് ശേഷം ഇത് രണ്ടാമതാണ് മോഡി അസ്സമിലെത്തുന്നത്. സംസ്ഥാനത്തെ പ്രതിഷേധങ്ങള്‍ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാതെ ബില്‍ രാജ്യസഭയില്‍ പാസ്സാക്കാനാണ് മോഡിയുടെ നീക്കം. ബില്ലുമായി മുന്നോട്ട് പോകുകയാണെന്ന് മോഡി കഴിഞ്ഞ ദിവസം സില്‍ച്ചാറില്‍ നടന്ന റാലിയില്‍ വ്യക്തമാക്കിയിരുന്നു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജയിന്‍, പാഴ്‌സി, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്, ഇന്ത്യയില്‍ ആറു വര്‍ഷം താമസിച്ചാല്‍ പൗരത്വം നല്‍കാന്‍ ഉദ്ദേശിക്കുന്നതാണ് 2016-ലെ പൗരത്വ ഭേദഗതി ബില്‍. മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് മാത്രം പൗരത്വം നല്‍കുന്ന നിയമമാണിത്. പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പോടുകൂടിയായിരുന്നു കേന്ദ്രം ബില്ല് ലോക്‌സഭയില്‍ പാസാക്കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018