National

‘റഫേല്‍ ഇടപാട് പ്രയാസത്തിലായ വ്യവസായിയെ ശക്തിപ്പെടുത്താനോ?’; കടന്നാക്രമിച്ച് ശിവസേന മുഖപത്രം; ‘നേരിട്ട് ഇടപെട്ട മോഡി വിശദീകരണം നല്‍കുക തന്നെ വേണം’  

‘ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദീകരണം ചോദിക്കുന്നത് എങ്ങനെയാണ് രാജ്യത്തിനെതിരെയുള്ള വിമര്‍ശനമാകുന്നത്?’

കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സഖ്യകക്ഷി ശിവസേന. റഫേല്‍ ഇടപാടിലെ മോഡിയുടെ പങ്കിനേക്കുറിച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചും വിശദീകരണം ആവശ്യപ്പെട്ടും ആര്‍എസ്എസ് മുഖപത്രം സാംമ്‌ന രംഗത്തെത്തി. വ്യവസായിയെ ശക്തിപ്പെടുത്താനായിരുന്നോ റഫേല്‍ ഇടപാടെന്ന് ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ശിവസേന ചോദിക്കുന്നുണ്ട്. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വഴിവിട്ട ഇടപെടല്‍ നടത്തിയതിന്റെ രേഖകളും ഹിന്ദു റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയാണ് ബിജെപി സര്‍ക്കാരിനെതിരെയുള്ള ശിവസേനയുടെ കടന്നാക്രമണം.

റഫേല്‍ ഇടപാടിനെ പ്രതിരോധിച്ച് വ്യാഴാഴ്ച്ച പിഎം മോഡി ‘രാജ്യസ്‌നേഹ’ത്തേക്കുറിച്ച് പാര്‍ലമെന്റില്‍ പ്രഭാഷണം നടത്തി. പക്ഷെ തൊട്ടടുത്ത ദിവസം തന്നെ രേഖകള്‍ പുറത്തുവന്നു, ദേശസ്‌നേഹ മുദ്രാവാക്യങ്ങളേയും ഡെസ്‌കില്‍ അടികളേയും നിശ്ശബ്ദമാക്കിക്കൊണ്ട്.   
സാംമ്‌ന  

റഫേല്‍ കരാറില്‍ പങ്കാളിയായ അനില്‍ അംബാനിയേക്കുറിച്ച് ശിവസേന പേരെടുത്ത് പറയാതെ പരാമര്‍ശം നടത്തി.

കരാര്‍ ഉറപ്പിച്ചത് വ്യോമസേനയെ ശക്തിപ്പെടുത്താനാണോ അതോ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന വ്യവസായിയെ ശക്തിപ്പെടുത്താനാണോ എന്ന് പ്രധാനമന്ത്രി മോഡി മറുപടി പറയണം.  

വിമര്‍ശനമുന്നയിക്കുന്ന പ്രതിപക്ഷ കക്ഷികളെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് മുഖപ്രസംഗം ചോദിച്ചു. രാഷ്ട്രീയമായി എതിരാളികള്‍ തകര്‍ന്നുപോയേക്കും. പക്ഷെ സത്യം ജീവനോടെ നിലനില്‍ക്കുമെന്നും ശിവസേന ഓര്‍മ്മിപ്പിച്ചു.

റഫേല്‍ കരാറില്‍ മോഡി നേരിട്ടാണ് ഇടപെടലുകള്‍ നടത്തിയത്. ഏറ്റവും പ്രധാനപ്പെട്ടവരായ പ്രതിരോധമന്ത്രി, പ്രതിരോധ സെക്രട്ടറി എന്നിവരെ മാറ്റിനിര്‍ത്തി. റഫേല്‍ വിമാനങ്ങളുടെ വില നിര്‍ണ്ണയിക്കുന്നതിലും ആര്‍ക്ക് കരാര്‍ ലഭിക്കണമെന്ന കാര്യത്തിലും തീരുമാനം എടുത്തത് മോഡി തന്നെയാണ്. ആയതിനാല്‍ മോഡി ആരോപണങ്ങളും വിമര്‍ശനങ്ങളും നേരിടുക തന്നെ വേണം.   
സാംമ്‌ന  

ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദീകരണം ചോദിക്കുന്നത് എങ്ങനെയാണ് രാജ്യത്തിനെതിരെയുള്ള വിമര്‍ശനമാകുന്നത്? ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിന്‍ കീഴില്‍ ദേശീയതയുടേയും ദേശസ്‌നേഹത്തിന്റെയും നിര്‍വചനങ്ങള്‍ മാറി. റഫേല്‍ ഇടപാടിന് സ്തുതി പാടുന്നവര്‍ രാജ്യസ്‌നേഹികളും ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ ഒറ്റുകാരുമാകുന്ന അവസ്ഥയാണുള്ളതെന്നും ശിവസേന ആരോപിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018