National

യുവതിയുടെ വയറ്റില്‍ കത്രിക വെച്ച് തുന്നിച്ചേര്‍ത്തു; കടുത്ത വേദന നിംസിലെ ഡോക്ടര്‍ പരിഗണിച്ചില്ല, മൂന്ന് മാസത്തിന് ശേഷം എക്‌സറേയില്‍ തെളിഞ്ഞതോടെ വീണ്ടും ശസ്ത്രക്രിയ  

ഹൈദരാബാദ് നിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ വെച്ച് ഡോക്ടര്‍ കത്രിക മറന്നു. മൂന്ന് മാസത്തിന് ശേഷം എക്‌സറേയില്‍ കത്രിക തെളിഞ്ഞതോടെ ആശുപത്രി അധികൃതര്‍ 33 വയസുകാരിയായ യുവതിയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ഇടയില്‍ വലിപ്പമുള്ള കത്രിക യുവതിയുടെ വയറ്റില്‍ കുടുങ്ങിയിട്ടും ശ്രദ്ധിക്കാതെ നിംസിലെ ഡോക്ടര്‍ മുറിവ് തുന്നിച്ചേര്‍ക്കുകയും പിന്നീട് കടുത്ത വയറുവേദനയെ തുടര്‍ന്ന് യുവതിയെത്തിയപ്പോള്‍ ശ്രദ്ധിക്കാതിരിക്കുകയും ചെയ്തത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.

ഹൈദരാബാദിലെ നിംസ് എന്നറിയപ്പെടുന്ന നൈസാം ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലാണ് 33 വയസുകാരി മെഡിക്കല്‍ അശ്രദ്ധ നേരിടേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു യുവതിയെ ശസ്ത്രക്രിയക്ക് വിധേയാക്കിയത്. ഡിസ്ചാര്‍ജ് ചെയ്ത ശേഷം അനുഭവപ്പെട്ട കടുത്ത വേദനയെ തുടര്‍ന്ന് യുവതി വീണ്ടും ആശുപത്രിയിലെത്തി. എന്നാല്‍ കൃത്യമായ പരിഹാരമുണ്ടാവുകയോ പരിചരണം ലഭിക്കുകയോ ചെയ്തില്ല.

മൂന്ന് മാസത്തിന് ശേഷമാണ് എക്‌സ്‌റേയില്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക വയറ്റില്‍ കുടുങ്ങിയത് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ നടത്തി ഇത് നീക്കം ചെയ്തു.

നിംസിനെതിരെ പ്രതിഷേധം വ്യാപകമായതോടെ തങ്ങള്‍ രോഗികള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് വ്യക്തമാക്കി ഡയറക്ടര്‍ രംഗത്തുവന്നു. അതുകൊണ്ടാണ് പിഴവ് മനസ്സിലാക്കി ഉടന്‍ ശസ്ത്രക്രിയ നടത്തി കത്രിക നീക്കം ചെയ്തതെന്നും നിംസ് ആശുപത്രി ഡയറക്ടര്‍ കെ മനോഹര്‍ പ്രതികരിച്ചു.

യുവതിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ കടുത്ത നടപടിയെടുക്കമമെന്ന ആവശ്യം ഉയരുന്നുണ്ട്. ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനു വേണ്ടി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായും നിംസ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ അശ്രദ്ധയ്ക്ക് പൊലീസ് കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്. ഉപഭോക്തൃ തര്‍ക്ക കോടതിയിലും കേസില്‍ നടപടി സ്വീകരിക്കുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018