National

രാജ്യത്തിന്റെ നിയമസംഹിതയെ അപമാനിക്കാന്‍ ഒരു ഏജന്‍സിക്കും അവകാശമില്ല; നിലപാട് കടുപ്പിച്ച് കേന്ദ്രം, ട്വിറ്ററിനെതിരെ നടപടിയുണ്ടാകും 

ട്വിറ്ററിനെതിരെ നടപടിയുണ്ടാകുമെന്നുമാണ് അനുരാഗ് താക്കൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ നിയമസംഹിതയെ അപമാനിക്കാന്‍ ഒരു ഏജന്‍സിക്കും അവകാശമില്ല.

പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകില്ലെന്ന ട്വിറ്റര്‍ സിഇഒ അറിയിച്ചതിന് പിന്നാലെ നിലപാട് കടുപ്പിച്ച് കേന്ദ്രം. രാജ്യത്തിന്റെ നിയമസംഹിതയെ അപമാനിക്കാന്‍ ഒരു ഏജന്‍സിക്കും അവകാശമില്ലെന്നും, ഫെബ്രുവരി 11ന് ട്വിറ്ററിനെതിരെ നടപടിയുണ്ടാകുമെന്നുമാണ് അനുരാഗ് താക്കൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വിറ്ററിന്റെ ഉള്ളടക്കം, ഇവ സംബന്ധിച്ചുള്ള പരാതികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മെയില്‍ (comit@sansad.nic.in) ചെയ്യാനും ട്വിറ്റര്‍ ഉപഭോക്താക്കളോട് അനുരാഗ് താക്കൂര്‍ ട്വീറ്റ് ചെയ്തു.

ബിജെപി- സംഘപരിവാര്‍ ആരോപണങ്ങളുടെ പേരില്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് ട്വിറ്റര്‍ സിഇഒയും ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബിജെപി പ്രചരണങ്ങളെ ഒതുക്കുന്നുവെന്നും ബിജെപി വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കുന്നുവെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മേല്‍ ഉന്നയിച്ച പരാതി. സോഷ്യല്‍ മീഡിയായിലെ ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ട്വിറ്റര്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു ഐടി മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്ററി കമ്മിറ്റി അറിയിച്ചിരുന്നത്.

ദേശീയവാദം മുന്നോട്ടുവെക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച്, ബിജെപി എംപി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലാണ് ഫെബ്രുവരി 1ന് കത്ത് അയച്ച് ട്വിറ്റര്‍ ഉദ്യോഗസ്ഥരോട് ഹാജരാകന്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരി 7ന് തീരുമാനിച്ചിരുന്ന സമിതി 11ലേക്ക് മാറ്റിയത് ട്വിറ്റര്‍ സിഇഒ നേരിട്ടു ഹാജരാകാന്‍ വേണ്ടിയായിരുന്നു. വളരെപ്പെട്ടന്ന് തീരുമാനിച്ച വാദമായതുകൊണ്ടാണ് എത്തിച്ചേരാന്‍ കഴിയാത്തത് എന്നാണ് ട്വിറ്റര്‍ നല്‍കുന്ന വിശദീകരണം. സിഇഒയും അദ്ദേഹത്തിനൊപ്പം മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും എത്താവുന്നതാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നതും.

എന്നാല്‍ ബിജെപി പ്രചരണങ്ങളെ ഒതുക്കുന്നുവെന്നും ബിജെപി വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കുന്നുവെന്ന ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ മറുപടി നല്‍കിയിരുന്നുവെന്നും അതിനാല്‍ ഹാജരാകേണ്ട കാര്യമില്ലെന്നുമാണ് ട്വിറ്റര്‍ നിലപാട്. രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കാറില്ലെന്നും ട്വിറ്ററിന്റെ നയങ്ങള്‍ ഇന്ത്യയിലെ ജീവനക്കാര്‍ പ്രാവര്‍ത്തികമാക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്നും ട്വിറ്റര്‍ പ്രതികരിക്കുകയും ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018