National

പ്രതിഷേധങ്ങള്‍ കനത്തപ്പോള്‍ വാഗ്ദാനവുമായി മോഡി; പൗരത്വ ബില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കില്ല 

പൗരത്വ ബില്ലിനെതിരെ കനത്ത പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ ബിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബാധിക്കില്ലെന്ന് വീണ്ടും വാഗ്ദാനം ചെയ്ത് മോഡി. പൗരത്വബില്ലിൽ വരുത്തുന്ന ഭേദഗതി  അസമിലെയോ മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേയോ ഭാഷ,സ്വത്വം,സംസ്കാരം തുടങ്ങിയവയെ മുറിപ്പെടുത്തില്ലെന്നാണ് അസം സന്ദർശ്ശനത്തിനെത്തിയ പ്രധാനമന്ത്രി പറഞ്ഞത്. നഗ്നത പ്രദർശിപ്പിച്ചുള്ള പ്രതിഷേധവും കരിങ്കൊടി വീശലും കോലം കത്തിക്കലും  ഉൾപ്പെടെയുള്ള സമരമാർഗ്ഗങ്ങളാണ് ബില്ലിനെതിരെ അരങ്ങേറിയത്.

ശരിയായ അന്വേഷണം പൗരത്വ ബില്ലിൻറെ കാര്യത്തിൽ നടത്തിയിട്ടുണ്ടെന്നും ഭേദഗതി അസമിലെ ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നും  മോഡി ഉറപ്പ് കൊടുത്തു. ഗുവാഹത്തിക്കടുത്ത് ചങ്ക്സാരിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോഡി.

ഒരു മാസത്തിനിടക്ക് മോഡിയുടെ രണ്ടാമത്തെ ആസ്സാം സന്ദർശ്ശനമാണിത്. ഇന്ത്യയിൽ ആറു വർഷം താമസിച്ചാൽ ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര മതവിശ്വാസികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ളതാണ് പൗരത്വനിയമ ഭേദഗതി ബിൽ. കോൺഗ്രസ്സും ഇടത്കക്ഷികളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മിക്കവാറും കക്ഷികളും ബില്ലിനെ എതിർത്തിരുന്നു.

കോൺഗ്രസ്സും പ്രതിപക്ഷപാർട്ടികളും ബില്ലിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്നും മോഡി പ്രസ്താവിച്ചു.  ഇതിനിടെ മോഡിയുടെ സന്ദർശ്ശനത്തിനും ബില്ലിനുമെതിരെ പ്രതിഷേധം കത്തുകയാണ്. നഗ്നരായി കൊണ്ടുള്ള റാലി, ബന്ദ്, കോലം കത്തിക്കൽ, കരിങ്കൊടി വീശൽ തുടങ്ങിയ പ്രതിഷേധങ്ങൾ നടന്നു. കൃഷക് മുക്തി സംഘം (കെ.എം.എസ്.എസ്.) സംഘടനയാണ് നഗ്നത പ്രതിഷേധം നടത്തിയത്. സെക്രട്ടറിയേറ്റിനു മുന്നിലൂടെ നഗ്നരായി നടന്ന 6 കെഎംഎസ്എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

തായ് അഹോം യുവ പരിഷത് ആഹ്വാനം ചെയ്ത് 12 മണിക്കൂർ ബന്ദിന് 70 സംഘടനകളുടെ പിന്തുണ ലഭിച്ചു. പ്രധാനമന്ത്രിയുടെ യോഗസ്ഥലത്തിന് 10 കിലോ മീറ്റർ അകലെ കറുത്ത ബലൂണുകൾ പറത്താനെത്തിയ ഓൾ അസം സ്റ്റുഡൻറ്സ് യൂണിയൻ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ബലൂണുകൾ പറത്തുകയും  ചെയ്തിരുന്നു. അസം സന്ദർശ്ശനത്തിനിടെ നിരവധി തവണയാണ് പ്രതിഷേധക്കാർ മോഡിയെ കരിങ്കൊടി കാണിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018