National

പാര്‍ട്ടി ചാനല്‍ ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിന് വിറ്റു; ആന്ധ്രാ ഘടകത്തിനെതിരെ സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ അന്വേഷണം 

ആന്ധ്ര സിപിഐഎമ്മിന്റെ പ്രജാപതി പ്രിന്റേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സിന് എതിരെ 127.71 കോടിയുടെ നിയമവിരുദ്ധ ഇടപാട് നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം. കമ്പനിയുടെ 10 ടിവി എന്ന തെലുങ്ക് ചാനല്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ കുടുംബത്തിന് വിറ്റതിലാണ്‌ പാര്‍ട്ടി അന്വേഷണം തുടങ്ങിയത്‌.

പ്രജാപതിക്ക് 127.71 കോടി രൂപ നിയമവിരുദ്ധ മാര്‍ഗത്തിലൂടെ ലഭിച്ചു എന്ന ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം. നോട്ട് നിരോധനത്തിന് പിന്നാലെ കമ്പനിയുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം എത്തിയെന്നാണ് റിപ്പോര്‍ട്ട്.

പ്രജാപതിയുള്‍പ്പടെ രാജ്യത്തെ 18 കമ്പനികള്‍ക്കെതിരെ എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നുണ്ടെന്ന് കേന്ദ്ര നിയമ-കോര്‍പറേറ്റ് വകുപ്പ് സഹമന്ത്രി പിപി ചൗധരി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അറിയിച്ചിരുന്നു.

പാര്‍ട്ടി ചാനലിന്റെ വില്‍പനയുമായി ബന്ധപ്പെട്ട് പിബി അംഗം ബിവി രാഘുവുലുവിനും മറ്റ് ചില നേതാക്കള്‍ക്കുമെതിരെ കഴിഞ്ഞ വര്‍ഷം തന്നെ കേന്ദ്ര നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ പരാതിയില്‍ നേതൃത്വം അന്വേഷമം നടത്താന്‍ തയ്യാറായില്ലെന്ന ആരോപണവും പാര്‍ട്ടിയില്‍നിന്നുതന്നെ ഉണ്ടായി.

ഈ ആരോപണവും കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പും കണക്കിലെടുത്ത് അന്വേഷണം നടത്തണമെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി അന്വേഷണം നടത്തുന്നത് അതിന്റേതായ നടപടി ക്രമങ്ങളിലൂടെയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018