National

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിന് അമോല്‍ പലേഖറുടെ പ്രസംഗം തടസപ്പെടുത്തി; തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് തിരിച്ചടിച്ച് താരം 

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്‌ ബോളിവുഡ് നടനും സംവിധായകനുമായ അമോല്‍ പലേക്കര്‍ മുംബൈയില്‍ നടത്തിയ പ്രസംഗം തടസ്സപ്പെടുത്തി. നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടത്തിയ പ്രസംഗമാണ് പല തവണ തടസ്സപ്പെടുത്തിയത്. സര്‍ക്കാര്‍ ഏജന്റുമാരെയും ഉദ്യോഗസ്ഥരെയും മാറ്റിനിര്‍ത്തി കലാകാരന്മാരുടെ ഉപദേശക സമിതി നിശ്ചയിക്കുന്ന അവസാന പരിപാടിയായിരിക്കും ഭാര്‍വെ എക്‌സിബിഷന്‍ എന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

മുംബൈയിലെയും ബംഗളൂരുവിലെയും എന്‍ജിഎംഎയുടെ ഉപദേശക സമിതി പിരിച്ചുവിട്ട കേന്ദ്ര സാസ്‌കാരിക മന്ത്രാലയത്തിന്റെയും നടപടിയയെും അദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശിച്ചു. ഈ സമയം വേദിയിലുണ്ടായിരുന്നവര്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ചിത്രകാരനായ പ്രഭാകര്‍ ഭാര്‍വെയുടെ അനുസ്മരാണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

പ്രദേശിക കലാകാരന്മാരുടെ കമ്മറ്റി പിരിച്ചുവിട്ട് എക്‌സിബിഷനും മറ്റും സംഘടിപ്പിക്കുന്നതൊക്കെ ഡല്‍ഹിയില്‍ നിന്നായിരിക്കും തീരുമാനിക്കുകയെന്ന് അമോല്‍ പലേക്കര്‍ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ ചിലര്‍ പ്രങാകര്‍ ഭാര്‍വയെ കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്നും വിമര്‍ശനമുന്നയിച്ചു. എന്നാല്‍ നിങ്ങള്‍ പ്രസംഗത്തിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തകയാണോ എന്ന് പലേക്കര്‍ തിരിച്ചടിച്ചു.

പിന്നീട് വേദിയില്‍ നിന്നെഴുന്നേറ്റ് ഒരു സത്രീയും പ്രസംഗം തടസ്സപ്പെടുത്തി. എന്നിട്ടും പലേക്കര്‍ പിന്മാറിയില്ല. എഴുത്തുകാരി നയന്‍താര സാഗലിനെ മറാത്തി സാഹിത്യോത്സവത്തില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ വിമര്‍ശിച്ച പലേക്കര്‍ അത് തന്നെയാണോ ഇവിടെയും ആവര്‍ത്തിക്കാന്‍ നോക്കുന്നതെന്ന് ചോദ്യമുന്നയിച്ചു.

ഇത് എവിടെ ചെന്നാണ് അവസാനിക്കുന്നത്? ഓരോ ദിവസവും സ്വാതന്ത്ര്യം ഇല്ലാതാകുന്നതിന് അനുസരിച്ച് കൂടുതല്‍ അസ്വസ്ഥമാകുകയാണ്. എന്തിനാണ് ഇതിനെ സംബന്ധിച്ച് നമ്മള്‍ മൗനം പാലിക്കുന്നത് എന്നും പലേക്കര്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച അദ്ദേഹം തന്നെ നിശബ്ദനാക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018