National

അര്‍ണബ് ഗോസ്വാമിക്ക് എതിരെ കേസെടുത്ത് ഡല്‍ഹി കോടതിയും ബംഗാള്‍ പൊലീസും; നടപടി ശശി തരൂരിന്റെയും രാജീവ് കുമാറിന്റെയും പരാതിയില്‍

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഇ-മെയില്‍ സമ്മതമില്ലാതെ ചോര്‍ത്തിയതിന് അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ലിക് ടിവിക്കും എതിരെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. സുനന്ദ പുഷ്‌കറിന്റെ മരണത്തെ കുറിച്ചുള്ള രഹസ്യ സ്വഭാവമുള്ള രേഖകള്‍ മോഷ്ടിച്ചതിന് എതിരെ ശശി തരൂര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രഛമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായിരുന്ന രേഖകള്‍ അര്‍ണബ് മോഷ്ടിക്കുകയും തന്റെ മെയില്‍ ഹാക്ക് ചെയ്ത് വ്യക്തിപരമായ രേഖകള്‍ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് ശശി തരൂര്‍ കോടതിയെ ബോധിപ്പിച്ചു.

പ്രേക്ഷകരെ വര്‍ധിപ്പിക്കാനായി അര്‍ണബ് റിപ്പബ്ലിക് ടിവിയില്‍ അത് സംപ്രേക്ഷണം ചെയ്തു. വിവരാവകാശ അപേക്ഷയിലൂടെ ലഭിച്ച വിവരമനുസരിച്ച് ഡല്‍ഹി പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി രഹസ്യമായി സൂക്ഷിച്ച ഈ രേഖകള്‍ പുറത്തുവിട്ടിട്ടില്ലെന്ന് ശശി തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് പഹ്‌വെ ബോധിപ്പിച്ചു.

അതിനിടെ താന്‍ ഓഫീസിലിരിക്കെ സ്ഥലത്തില്ലെന്ന് വാര്‍ത്ത കൊടുത്ത അര്‍ണബിന് എതിരെ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ പരാതിയില്‍ ബംഗാള്‍ പൊലീസ് കേസെടുത്തു. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയ ദിവലം രാജീവ് കുമാര്‍ മുങ്ങിയെന്ന് അര്‍ണബ് റിപ്പബ്ലിക് ടിവിയില്‍ ബ്രേക്കിങ് വാര്‍ത്ത നല്‍കിയിരുന്നു.

കമ്മീഷണര്‍ ഓഫീസിലുണ്ടായിരിക്കെ ഈ വാര്‍ത്ത നല്‍കിയതിന് തുടര്‍ നടപടി എടുക്കാതിരിക്കാന്‍ മൂന്നു ദിവസത്തിനകം മറുപടി നല്‍കാന്‍ ബംഗാള്‍ പൊലീസ് നോട്ടീസ് നല്‍കി.

ശശി തരൂര്‍ തങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയ രേഖകളും വിവരാവകാശ പ്രകാരമുള്ള വിവരങ്ങളും പരിശോധിച്ചപ്പോള്‍ അര്‍ണബിന് എതിരെ കേസെടുക്കാവുന്ന തരത്തില്‍ കുറ്റകൃത്യം പ്രഥമദൃഷ്ട്യാ കണ്ടതായി കോടതി പറഞ്ഞു. അന്വേഷണ ഏജന്‍സിക്ക് മാത്രം അവകാശപ്പെട്ട രഹസ്യ സ്വഭാവമുള്ള രേഖകള്‍ അര്‍ണബ് ഗോസ്വാമിയുടെ കൈവശം എങ്ങനെ എത്തിയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതാണ്. അതിനാല്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഓഫീസര്‍ അര്‍ണബിനും റിപ്പബ്വിക് ടിവിക്കും എതിരെ കേസെടുക്കണം.

ഡല്‍ഹി പൊലീസ് ആഭ്യന്തരമായി സൂക്ഷിക്കുന്ന കുറിപ്പ, ശശി തരൂരിന്റെ സഹായി നാരായണന്‍ സിങിന്റെ മൊഴിയുടെ പകര്‍പ്പ്, പോസ്റ്റ്‌മോര്‍ട്ടം സമയത്തെടുത്ത സുനന്ദ പുഷ്‌കറിന്റെ ചിത്രങ്ങളെന്നിവയാണ് അര്‍ണബ് മോഷ്ടിച്ചതായി പറയുന്ന രേഖകള്‍.

അന്വേണ വേളയില്‍ പൊലീസ് ശേഖരിക്കുന്ന വിവരങ്ങളും രേഖകളും മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കാന്‍ പറ്റില്ലെന്ന് വിവരാവകാശ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി തുടര്‍ന്നു. കേസ് ഏപ്രില്‍ നാലിന് വീണ്ടും പരിഗണിക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018