National

തൃണമൂല്‍ എംഎല്‍എയുടെ കൊലപാതകത്തില്‍ ബിജെപി നേതാവ് മുകുള്‍ റോയിക്കെതിരെ എഫ്‌ഐആര്‍; കേസില്‍ ഇതുവരെ നാല് പ്രതികള്‍ 

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ ബിജെപി നേതാവ് മുകുള്‍ റോയ്‌ക്കെതിരെ എഫ്‌ഐആര്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിശ്വസ്ത നേതാവായിരുന്ന മുകുള്‍ റോയ് കുറച്ചുനാളുകള്‍ക്ക് മുമ്പാണ് പാര്‍ട്ടി വിട്ട് ബിജെപിയ്ക്ക് ഒപ്പം പോയത്. തൃണമൂല്‍ നേതാക്കളെ ബിജെപി പാളയത്തിലെത്തിച്ച മുകുള്‍ റോയിയാണ് സത്യജിത് ബിശ്വാസിന്റെ കൊലപാതകത്തിന്റെ സൂത്രധാരനെന്നാണ് പൊലീസ് കരുതുന്നത്.

കേസില്‍ ആദ്യം പ്രതി ചേര്‍ത്ത രണ്ട് പേരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുകുള്‍ റോയിയ്‌ക്കൊപ്പം നാലാമതൊരാളേയും പ്രതി ചേര്‍ത്തു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

മുന്‍ റെയില്‍വേ മന്ത്രിയായിരുന്ന മുകുള്‍ റോയ്‌ക്കെതിരെ ശരദ ചിട്ടിഫട്ട് തട്ടിപ്പിലടക്കം ആരോപണം ഉയര്‍ന്നിരുന്നു, അഴിമതി കേസില്‍ സിബിഐ അന്വേഷണം നേരിടവെയായിരുന്നു മുകുള്‍ റോയ് ബിജെപി പാളയത്തിലെത്തിയതും അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെട്ടതും.

ശനിയാഴ്ച വൈകിട്ട് സരസ്വതി പൂജാ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനിടെയാണ് കിഷന്‍ഗഞ്ച് എംഎല്‍എ സത്യജിത് ബിശ്വാസ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. 37 വയസുണ്ടായിരുന്ന സത്യജിത്ത് ബിശ്വാസം നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018