വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ആന്ധ്രയിലും പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധം. ഇന്ന് ആന്ധ്ര പ്രദേശ് സന്ദര്‍ശനത്തിനായി മോഡിയെത്തുന്ന സാഹചര്യത്തില്‍ മോഡി തിരിച്ചു പോകുകയെന്ന ബോര്‍ഡുകള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിലും ഗോബാക്ക്മോഡി എന്ന ഹാഷ് ടാഗ് വൈറലായിട്ടുണ്ട്.
മോഡിഒരു തെറ്റായിരുന്നുവെന്നും ഇനി മോഡി ആവര്ത്തക്കരുതെന്നുമുള്ള മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആന്ധ്രയില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പട്ടിരിക്കുന്നത്. മോഡി രാജ്യത്തെവിടെയും സ്വാഗതം ചെയ്യാത്ത അതിഥിയാണെന്ന കുറിപ്പിനോടൊപ്പമാണ് ഈ പോസ്റ്റ്റുകള് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മുന്‍പ് തമിഴ്നാട് സന്ദര്‍ശനത്തിനെത്തിയ മോഡിയ്ക്ക് നേരെയും ഇത്തരത്തില്‍ പ്രതിഷേധമുണ്ടായിരുന്നു. ഇന്നലെ ആസ്സാമിലും അരുണാചല്‍ പ്രദേശിലും സമാനമായ പ്രതിഷേധങ്ങളുണ്ടായിരുന്നു.
മോഡിയുടെ സന്ദര്‍ശനത്തെ കരിദിനമെന്നാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ചത്. മോഡി ആന്ധ്രയോട് ചെയ്ത നീതി നിഷേധം കാണാനാണ് മോഡിയെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഒഴികെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകരുള്‍പ്പെടുന്ന പൊതു സമ്മേളനത്തില്‍ പങ്കെടുക്കാനും ചില പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനുമായിട്ടാണ് മോഡി ഇന്ന് ആന്ധ്രയിലെത്തുന്നത്.