National

പൗരത്വ ബില്ലില്‍ വിട്ടു വീഴ്ചയ്ക്കില്ലാതെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍; മോഡിക്ക് നേരെ കരിങ്കൊടിയും നഗ്നതാ പ്രദര്‍ശനവും; എന്‍ഡിഎ വിടുമെന്ന് എന്‍പിപി

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചരണം വ്യാപകമാക്കാനെത്തിയ മോഡി നേരിട്ടത് ശക്തമായ പ്രതിഷേധം. ഇന്നലെ അരുണാചല്‍ പ്രദേശില്‍ മാത്രം 4000 കോടിയുടെ പദ്ധതികള്‍ക്ക് മോഡി തുടക്കമിട്ടെങ്കിലും അസ്സമിന് പിന്നാലെ പൗരത്വ ബില്ലിനെതിരായ ശക്തമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് നടന്നത്.

മോഡിയുടെ സന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കാതെ വിട്ടു നിന്ന കോണ്‍ഗ്രസ് ബില്ലിനെതിരെ പ്രതിഷേധ റാലി നടത്തി. മോഡി ജനങ്ങളോട് സംസാരിക്കുന്ന സമയത്ത് കറുത്ത ബലൂണുകള്‍ പറത്തിയും നേതാക്കള്‍ പ്രതിഷേധിച്ചു.

തന്ത്രപ്രധാന അതിര്‍ത്തിപ്രദേശമെന്ന പ്രഖ്യാപനത്തോടെ റോഡ്, റെയില്‍, വ്യോമ, വൈദ്യുതി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വികസന പ്രഖ്യാപനങ്ങള്‍ നടത്താനെത്തിയ മോഡിയുടെ സന്ദര്‍ശനത്തിന് പ്രതിഷേധങ്ങള്‍ തിരിച്ചടിയായി. രാജീവ് ഗാന്ധി യുണിവേവ്‌സിറ്റി വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. കറുത്ത വസ്ത്രമണിഞ്ഞ് റാലി നടത്തിയ വിദ്യാര്‍ഥികള്‍ മോഡിയുടെ കോലം കത്തിച്ചു.

പൗരത്വ ഭേദഗതി ബില്‍ അസമിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് ഒരുതരത്തിലും ദോഷകരമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുവാഹത്തിയില്‍ നടന്ന പൊതുയോഗത്തില്‍ ആവര്‍ത്തിച്ചു. എന്നാല്‍ അസ്സമിലും വലിയ പ്രതിഷേധങ്ങളാണ് മോഡിയ്ക്ക് ലഭിച്ചത്.

നഗ്‌ന റാലി, കരിങ്കൊടി പ്രകടനം, ബന്ദ്, കോലം കത്തിക്കല്‍ എന്നിവയോടെയാണ് മോഡിയെ പ്രതിഷേധക്കാര്‍ നേരിട്ടത്. വെള്ളിയാഴ്ച നടന്ന കരിങ്കൊടി പ്രകടനത്തിന്റെ ബാക്കിയായിരുന്നു ഇന്നലെ കണ്ടത്. സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്‍പില്‍ നഗ്‌നരായി പ്രകടനം നടത്തിയ 6 കൃഷക് മുക്തി സംഘം (കെഎംഎസ്എസ്) പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പ്രധാനമന്ത്രിയുടെ യോഗസ്ഥലത്ത് കരിങ്കൊടിയുമായെത്തിയ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കനത്ത സുരക്ഷയ്ക്കിടയിലും പ്രധാനമന്ത്രിയുടെ യോഗം നടന്ന രണ്ടിടത്ത് വിദ്യാര്‍ഥികള്‍ കരിങ്കൊടി കാണിച്ചു.

അതേ സമയം പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസ്സാക്കിയാല്‍ എന്‍ഡിഎയുമായിട്ടുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊണ്‍റാഡ് സാങ്മയാണ് ഇക്കാര്യം അറിയിച്ചത്.

മേഘാലയത്തില്‍ അധികാരത്തിലും അരുണാചല്‍, മണിപ്പുര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഭരണമുന്നണിയിലുമുള്ള പാര്‍ട്ടിയാണ് എന്‍പിപി. പാര്‍ട്ടി ജനറല്‍ ബോഡി ഇതിനുള്ള പ്രമേയം അംഗീകരിച്ചുവെന്നും സാങ്്മ അറിയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018