National

നീതി ലഭിച്ചത് നാല് പതിറ്റാണ്ട് കഴിഞ്ഞ്; മരണശേഷം ഉദ്യോഗസ്ഥന് ഐപിഎസ്; ഹിമാചല്‍ സര്‍ക്കാരിനും യുപിഎസ്‌സിയ്ക്കും പിഴ വിധിച്ച് സുപ്രീം കോടതി  

സുപ്രീം കോടതി
സുപ്രീം കോടതി

വിരമിച്ച പൊലീസുദ്യോഗസ്ഥന് മരണശേഷം ഐപിഎസ് നല്‍കി സുപ്രീം കോടതി. ഹിമാചല്‍ പ്രദേശ് സ്വദേശിയായിരുന്ന ചുന്നി ലാല്‍ ശര്‍മ്മയ്ക്കാണ് മരിച്ച് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 'നീതി' ലഭിച്ചിരിക്കുന്നത്. 42 വര്‍ഷമായി നിഷേധിക്കപ്പെട്ട പദവിയ്ക്ക് വേണ്ടി ചുന്നി ലാല്‍ ശര്‍മ്മയും പിന്നീട് ഭാര്യയും നടത്തിയ നിയമപോരാട്ടത്തിലാണ് സുപ്രീം കോടതിയില്‍ നിന്ന് അന്തിമവിധിയുണ്ടായത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായുള്ള ബെഞ്ചാണ് ചുന്നി ലാലിന് ഐപിഎസ് ഉദ്യോഗസ്ഥന്റേതായ എല്ലാ ആനുകൂല്യങ്ങളും നല്‍കിക്കൊണ്ട് ഉത്തരവിട്ടത്.

ചുന്നി ലാല്‍ ശര്‍മ്മ 1977ലെ ഇന്ത്യന്‍ പൊലീസ് സര്‍വീസ് ഹിമാചല്‍ പ്രദേശ് കേഡറിലെ അംഗമായിരുന്നതായി പ്രഖ്യാപിക്കുന്നു.  
സുപ്രീം കോടതി  

ഹിമാചല്‍ സര്‍ക്കാരിനും യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും സുപ്രീം കോടതി അഞ്ച് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. ഉദ്യോഗസ്ഥനേയും വിധവയേയും ദീര്‍ഘനാള്‍ വലച്ചതിനാണ് സംസ്ഥാനസര്‍ക്കാരിനും യുപിഎസ്‌സിക്കും പിഴ വിധിച്ചത്.

1977 മുതല്‍ നീതിരഹിതമായി ശര്‍മ്മയ്ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുകയായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. 1954ലാണ് ചുന്നി ലാല്‍ ശര്‍മ്മ ഹിമാചല്‍ പ്രദേശ് പൊലീസ് ഡിപ്പാര്‍ട്‌മെന്റിന്റെ ഭാഗമാകുന്നത്. 1971 ജനുവരിയില്‍ കേന്ദ്ര ഭരണപ്രദേശമായിരുന്ന ഹിമാചല്‍ പ്രദേശിന് പൂര്‍ണ്ണ സംസ്ഥാന പദവി ലഭിച്ചപ്പോള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ശര്‍മ്മയ്ക്കും പുനര്‍നിയമനം ലഭിച്ചു. എങ്കിലും ഡിഎസ്പി ആയി സേവനം അനുഷ്ഠിച്ചെങ്കിലും പരിചയസമ്പത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ട ഐപിഎസ് പദവി നിഷേധിക്കപ്പെട്ടു. 1981ല്‍ ചുന്നി ലാല്‍ ശര്‍മ്മയുടെ പദവികള്‍ സെലക്ഷന്‍ കമ്മിറ്റി പുനര്‍നിര്‍ണ്ണയിച്ചെങ്കിലും നടപ്പില്‍ വരുത്തിയില്ല. ശര്‍മ്മയുടെ സീനിയോരിറ്റി ലിസ്റ്റില്‍ മാറ്റം വരുത്തണമെന്ന് 2009ല്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി യുപിഎസ്‌സിയോട് ഉത്തരവിട്ടിരുന്നു. ശര്‍മ്മയുടെ 1971-76 കാലഘട്ടത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് നഷ്ടപ്പെട്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ പക്കലാണ് ഇത് ഉണ്ടാകേണ്ടിയിരുന്നതെന്നുമായിരുന്നു യുപിഎസ്‌സിയുടെ വാദം. ശര്‍മ്മയ്ക്ക് അനുകൂലമായ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി വിധിയ്‌ക്കെതിരെ യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018