National

പാര്‍ലമെന്റില്‍ വച്ചുവെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച റാഫേല്‍ സിഎജി റിപ്പോര്‍ട്ട് തയ്യാറായി; മറ്റന്നാള്‍ പാര്‍ലമെന്റില്‍ വെച്ചേക്കും 

റാഫേല്‍ കേസില്‍ സുപ്രീം കോടതിയെ തെറ്റിധരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ സമ്പാദിച്ച ഉത്തരവില്‍ പറയുന്ന സിഎജി റിപ്പോര്‍ട്ട് മറ്റന്നാള്‍ പാര്‍ലമെന്റില്‍ വെച്ചേക്കും. റിപ്പോര്‍ട്ട് ഇപ്പോള്‍ തയ്യാറായതായാണ് പുറത്തുവരുന്ന വിവരം. നാളെ രാഷ്ട്രപതിക്ക് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കും, മറ്റന്നാള്‍ പാര്‍ലമെന്റിന് മുമ്പാകെയും വെയ്ക്കും. നേരത്തെ റാഫേലില്‍ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് മുമ്പാകേയും പിഎസിക്ക് മുമ്പാകെയും വെച്ചുവെന്നാണ് സുപ്രീം കോടതിയെ മോഡി സര്‍ക്കാര്‍ തെറ്റിധരിപ്പിച്ചത്. അങ്ങനെയാണ് റാഫേലില്‍ വിശദമായ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി ഉത്തരവ് സമ്പാദിച്ചത്.

റാഫേലില്‍ വിശദമായ അന്വേഷണം വേണ്ടെന്ന കേന്ദ്രസര്‍ക്കാരിന് അനുകൂലമായ ഉത്തരവില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പാര്‍ലമെന്റില്‍ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ പറ്റി പറയുന്നുണ്ടായിരുന്നു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചെന്നുംം പിഎസി പരിശോധിച്ചെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയ്ക്ക് കൈമാറിയ വിവരത്തിലുണ്ടായിരുന്നത്.

റാഫേല്‍ വിഷയത്തില്‍ സി.എ.ജി. റിപ്പോര്‍ട്ടുണ്ടെന്നും അത് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിച്ചെന്നുമുള്ള വിധിയിലെ പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ഹര്‍ജിക്കാരും രംഗത്തെത്തിയിരുന്നു.

വിവാദങ്ങള്‍ അടങ്ങും മുമ്പാണ് അന്ന് പാര്‍ലമെന്റില്‍ വെച്ചുവെന്ന് പറഞ്ഞ സിഎജി റിപ്പോര്‍ട്ട് പൂര്‍ത്തിയായി ഇപ്പോള്‍ പാര്‍ലമെന്റിന് മുമ്പില്‍ വരാന്‍ പോകുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018