National

സരസ്വതി പൂജയ്ക്ക് ശേഷം പ്രസാദം കഴിച്ചു, കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

ജാര്‍ഖണ്ഡില്‍ സരസ്വതി പൂജയുടെ പ്രസാദം കഴിച്ച കുട്ടികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറും ഏഴും വയസുളള അന്‍പത് കുട്ടികളെയാണ് ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരുടെയും നില ഗുരുതരമല്ല. ജാര്‍ഖണ്ഡിലെ ലോഹാര്‍ഡാഗ ജില്ലയിലെ ഇറ്റ ഗ്രാമത്തിലാണ് സംഭവം. കുട്ടികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റതാണെന്നാണ് സൂചന. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ലോഹാര്‍ഡാഗ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. പ്രസാദം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

അടുത്തുളള കടയില്‍ നിന്നാണ് പ്രസാദത്തിനാവശ്യമായ സാധനങ്ങള്‍ വാങ്ങിയത്. ഇവര്‍ക്കുമേല്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കര്‍ണായകയില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ ക്ഷേത്ര പ്രസാദത്തില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറിലധികം ആളുകള്‍ അസുഖ ബാധിതരാകുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ക്ഷേത്ര പൂജാരി അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചാമരാജ് നഗര്‍ മാരമ്മ ക്ഷേത്രത്തില്‍ നടന്ന പൂജാ കര്‍മ്മത്തിനൊടുവില്‍ പ്രസാദം കഴിച്ചവര്‍ക്കായിരുന്നു വിഷബാധയേറ്റത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018