National

ആനന്ദ് തെല്‍തുംദെയുടെ ജാമ്യഹര്‍ജി നീട്ടിവെച്ചു; ‘അറസ്റ്റ് ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ വിട്ടയക്കണം’  

പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ആനന്ദ് തെല്‍തുംദെയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി നീട്ടി വെച്ചു. ഫെബ്രുവരി 22ലേയ്ക്കാണ് തെല്‍തുംദെയുടെ കേസ് മാറ്റിവച്ചത്.

പൂണെ പൊലീസ് തെല്‍തുംദെയെ അറസ്റ്റ് ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടിനും ഒന്നോ അധിലധികമോ പേരുടെ ആള്‍ജാമ്യത്തിലും വിട്ടയക്കണമെന്ന് കോടതി ഉത്തരവിട്ടു. ഫെബ്രുവരി 14, 18 തീയതികളില്‍ ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വേണ്ടി പൂണെ പൊലീസിന്റെ മുമ്പില്‍ ആനന്ദ് തെല്‍തുംദെ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്.

നേരെത്തെ 4 ആഴ്ച്ച അറസ്റ്റു ചെയ്യരുത് എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതിന്റെ കാലാവധി നാളെ കഴിയാനിരിക്കെയാണ് അറസ്റ്റ് ചെയ്താലും ഉപാധികളോടെ വിട്ടയക്കണമെന്ന ഉത്തരവ്.  

ഫെബ്രുവരി രണ്ടിന് തെല്‍തുംദെയെ പൂണെ പൊലീസ് മുംബൈ എയര്‍പ്പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം എടുക്കുന്നതിനായി നേരത്തെ കീഴ്ക്കോടതികളെ സമീപിക്കാന്‍ സുപ്രീം കോടതി തെല്‍തുംദെയ്ക്ക് ഫെബ്രുവരി 11 വരെ സമയം നല്‍കിയിരിക്കെയായിരുന്നു പൊലീസ് നടപടി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പൂണെ സെഷന്‍സ് കോടതി തെല്‍തുംദെയെ വിട്ടയക്കാന്‍ മണിക്കൂറുകള്‍ക്കകം ഉത്തരവിട്ടു.

തെല്‍തുംദെയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. 2017 ഡിസംബറില്‍ നടന്ന ഭീമ കൊറോഗാവ് സംഘര്‍ഷത്തിന് മാവോയിസ്റ്റ് പിന്തുണയുണ്ടായിരുന്നെന്നും പൊലീസ് വാദിക്കുന്നു.

നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാവോയിസ്റ്റുകളെന്ന് ആരോപിച്ച് പൊലീസ് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും എട്ടോളം പേരുടെ വീട് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. തെലുങ്ക് കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവലേഖ എന്നിവരെയായിരുന്നു അറസ്റ്റ് ചെയ്തത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018