National

റാഫേല്‍: സിഎജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും; വിശ്വാസ്യത ചോദ്യം ചെയ്ത് കോണ്‍ഗ്രസ്

റാഫേല്‍ കരാര്‍ സംബന്ധിച്ച് സിഎജി തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. പിന്നീട് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയക്കുന്നതിനായി രാഷ്ട്രപതി ഇരു സഭാ അധ്യകഷന്മാര്‍ക്കും കൈമാറും. റിപ്പോര്‍ട്ട് ബജറ്റ് സമ്മേളനത്തിന്റെ അവസാനദിവസമായ ബുധനാഴ്ച പാര്‍ലമെന്റില്‍ വയ്ക്കാനാണ് സാധ്യത.

നേരത്തെ റാഫേലില്‍ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് മുമ്പാകേയും പിഎസിക്ക് മുമ്പാകെയും വെച്ചുവെന്നാണ് സുപ്രീം കോടതിയെ മോഡി സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചത്. അങ്ങനെയാണ് റാഫേലില്‍ വിശദമായ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി ഉത്തരവ് സമ്പാദിച്ചത്.

റിപ്പോര്‍ട്ട് മോഡി സര്‍ക്കാരിനെ സംരക്ഷിക്കുന്നതായിരിക്കുമെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. സിഎജി രാജീവ് മെഹ്‌റിഷിയുടെ വിശ്വാസ്യതയെയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നു.

രാജീവ് മെഹ്റിഷി കേന്ദ്ര ധനസെക്രട്ടറിയായിരിക്കെയാണ് കരാറിനുള്ള പ്രധാന കൂടിയാലോചനകള്‍ നടന്നത്. 2015 ഏപ്രിലില്‍ ഫ്രാന്‍സില്‍വച്ച് റിലയന്‍സ് ഉടമ അനില്‍ അംബാനിയുടെയും മറ്റും സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കരാര്‍ പ്രഖ്യാപനം നടത്തുന്ന ഘട്ടത്തിലും രാജീവ് മെഹ്‌റിഷിയായിരുന്നു ധനകാര്യ സെക്രട്ടറി. പിന്നീട് മെഹ്‌റിഷി 2015 ആഗസ്റ്റില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 2017ല്‍ ആഭ്യന്തര സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച മെഹ്‌റിഷിയെ രണ്ടുമാസത്തിനുള്ളില്‍ മോഡി സര്‍ക്കാര്‍ സിഎജിയായി നിയമിച്ചു. ധന സെക്രട്ടറിയെന്ന നിലയില്‍ മെഹ്റിഷി കൂടി പങ്കാളിയായ തീരുമാനങ്ങള്‍ ഇപ്പോള്‍ സിഎജി എന്ന നിലയില്‍ അദ്ദേഹം തന്നെ അന്വേഷിക്കുന്നത് എങ്ങനെ ശരിയാകുമെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.

റാഫേലില്‍ വിശദമായ അന്വേഷണം വേണ്ടെന്ന കേന്ദ്രസര്‍ക്കാരിന് അനുകൂലമായ ഉത്തരവില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പാര്‍ലമെന്റില്‍ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ പറ്റി പറയുന്നുണ്ടായിരുന്നു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചെന്നുംം പിഎസി പരിശോധിച്ചെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയ്ക്ക് കൈമാറിയ വിവരത്തിലുണ്ടായിരുന്നത്.

റാഫേല്‍ വിഷയത്തില്‍ സി.എ.ജി. റിപ്പോര്‍ട്ടുണ്ടെന്നും അത് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചെന്നുമുള്ള വിധിയിലെ പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ഹര്‍ജിക്കാരും രംഗത്തെത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018