National

റിസര്‍വ് ബാങ്കില്‍ നിന്ന് പിടിവിടാതെ കേന്ദ്ര സര്‍ക്കാര്‍;  27,380 കോടി കൂടി ആവശ്യപ്പെട്ടു; ഇതുവരെ നല്‍കിയത് 40,000 കോടി 

റിസർവ് ബാങ്കിൽ നിന്ന് വീണ്ടും പണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. കഴിഞ്ഞ രണ്ട് വർഷമായി കരുതൽ ധനമായി സൂക്ഷിച്ചിച്ചുള്ള പണത്തിൽ നിന്ന് 27,380 കോടി നൽകണമെന്ന് കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2016-17 കാലഘട്ടത്തിൽ 13,190 കോടിയും 2017-18ൽ 14,190 കോടിയുമാണ് റിസർവ്ബാങ്ക് നീക്കിവെച്ചിട്ടുള്ളത്. ഇത് നൽകണമെന്നാണ്കേന്ദ്രത്തിന്റെ ആവശ്യം.

ഇതോടൊപ്പം നടപ്പു സാമ്പത്തിക വർഷത്തെ ഇടക്കാല വിഹിതവും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തികവർഷം 40,000 കോടി റിസർവ് ബാങ്ക് കേന്ദ്രത്തിന് നൽകിയിട്ടുണ്ട്.

റിസർവ് ബാങ്കിൽ നിന്ന് ഇടക്കാല വിഹിതമായി സർക്കാർ 28,000 കോടിയാണ് പ്രതീക്ഷിക്കുന്നതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് മുൻപ് പറഞ്ഞിരുന്നു. ഈ 28,000 കോടി കൂടി നൽകുകയാണെങ്കിൽ റിസർവ് ബാങ്ക് 2018-19ൽ നൽകിയ വിഹിതം 68,000 കോടിയാകും.

അടുത്ത സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി കേന്ദ്ര സർക്കാർ 69,000 കോടി പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ആർബിഐ കൂടാതെ ദേശസാത്കൃത ബാങ്കുകളിൽ നിന്നും അടുത്തവർഷത്തേക്കുള്ള പണം സ്വരൂപിക്കാൻ സർക്കാർ നീക്കം നടക്കുന്നുണ്ട്. കൂടുതൽ ബാങ്കുകളുടെ ലയനം ഇതിനായി ഉടൻ നടത്തുമെന്നും സൂചനയുണ്ട്.

തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാരെ ആകര്‍ഷിക്കാനായി രാജ്യത്തെ പാവപ്പെട്ടവര്‍ക്കെല്ലാം നിശ്ചിതതുക മാസവരുമാനമായി അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഭൂവിസ്തൃതിയനുസരിച്ച് സഹായധനം നല്‍കാനും ആലോചനയുണ്ട്. ഇവ നടപ്പാക്കണമെങ്കില്‍ ആര്‍ബിഐയില്‍നിന്ന് പണം കിട്ടിയേ തീരൂ.

നേരത്തെ 50,000 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് നേരത്തേ കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു. ഇത് കൂടാതെ കരുതല്‍ ധനത്തില്‍ നിന്ന് കൂടുതല്‍ പണം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അതിന് വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങാതെ രാജി വയ്ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സ്ഥാനമേറ്റെടുത്ത മോഡി സര്‍ക്കാരിന്റെ വിശ്വസ്തനായ ശക്തികാന്ത ദാസ് വഴിയാണ് ആവശ്യം വീണ്ടുമറിയിക്കുന്നത്. റിസര്‍വ് ബാങ്ക് നിയമത്തിന്റെ 47-ാം വകുപ്പില്‍ ലാഭത്തിന്റെ ഒരു വിഹിതമാണ് ഓരോ വര്‍ഷവും കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍, ചെലവുകഴിച്ചുള്ള മുഴുവന്‍ മിച്ചവും കേന്ദ്രത്തിന് നല്‍കുകയാണ് പൊതുവേ ആര്‍ബിഐ ചെയ്യുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018