National

ശബരിമല വിധിയില്‍ കണ്ടത് ഭരണഘടനയുടെ വിമോചന ദര്‍ശനമെന്ന് ജസ്റ്റീസ് ചന്ദ്രചൂഡ്‌, നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കിലും ഭരണഘടന നിങ്ങളെ സ്വാധീനിക്കും 

ശബരിമല വിധി ഭരണഘടനയുടെ വിമോചനാത്മക ദര്‍ശനത്തെയാണ് കാണിക്കുന്നതെന്ന് സുപീം കോടതി ജഡ്ജിയും ഭരണഘടന ബഞ്ചിലെ അംഗവുമായ ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി കോടതി പരിഗണിക്കുമ്പോഴാണ് ബഞ്ചില്‍ അംഗമായ ജസ്റ്റീസിന്റെ സുപ്രധാന പ്രസ്താവന. കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി സംഘടിപ്പിച്ച ജസ്റ്റീസ് ദേശായി സ്മരാക പ്രഭാഷണം നടത്തുമ്പോഴാണ് ജസ്റ്റീസ് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചും വര്‍ത്തമാന കാലത്ത് അതെങ്ങനെയാണ് ലംഘിക്കപ്പെടുന്നതെന്നും വിശദീകരിച്ചത്.

ഏതെങ്കിലും ഒരു മതവിഭാഗത്തിന്റ അവകാശമെന്നത്, അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ ജീവിക്കാന്‍ സ്ത്രീകള്‍ക്ക ഭരണഘടന ഉറപ്പുതരുന്ന 14,15 വകുപ്പുകള്‍ക്ക് ബാധകമായി മാത്രം നിലനില്‍ക്കുന്നതാണെന്ന് ചന്ദ്രചൂഡ് വിശദീകരിച്ചു. മത സ്വാതന്ത്രമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിന് വിധേയമാണെന്നും അദ്ദേഹം വിശദീകരിച്ചു.

നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കിലും ഭരണഘടന നിങ്ങളെ സ്വാധീനിക്കും, നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കിലും ഭരണഘടന പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശപ്പടക്കാന്‍ വേണ്ടി ഭക്ഷണമെടുത്തു കഴിച്ചതിന്റെ പേരില്‍ ഒരാള്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് വിധേയമാകുമ്പോള്‍ ഭരണഘടനയാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് വിധേയമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മതവിമര്‍ശനത്തിന്റെ പേരില്‍ ഒരു ബ്ലോഗര്‍ക്ക് ജയില്‍ വാസം അനുഭവിക്കേണ്ടിവരികയാണെങ്കില്‍ ഭരണഘടനയാണ് അപ്പോള്‍ വേദന അനുഭവിക്കുക. മതത്തിന്റെ ജാതിയുടെയും അടിസ്ഥാനത്തില്‍ പ്രണയത്തിന് തടസ്സം നില്‍ക്കുമ്പോള്‍ ഭരണഘടനയാണ് പരാജയപ്പെടുന്നതെന്ന് സമീപകാലത്ത് ഒരു ദളിത് യുവാവിന് ഏല്‍ക്കേണ്ടിവന്ന മര്‍ദ്ദനത്തെ ഉദാഹരിച്ച് ചന്ദ്രചൂഡ് പറഞ്ഞു. സ്ഥാപനങ്ങള്‍ പരാജയപ്പെടുമ്പോള്‍ ജനാധിപത്യമാണ് പരാജയപ്പെടുന്നത്. ഭരണഘടന നിശബ്ദമായ മേഖലകളെ പരിവര്‍ത്തനോന്‍മുഖവും വിമോചനാത്മകവുമായ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ നികത്തുകയാണ് വേണ്ടത്. ഇങ്ങനെയാണ് ഭരണഘടന സക്രിയമായ ഒരു രേഖയാക്കി മാറ്റാന്‍ കഴിയുക. 1976 ല്‍ മാത്രമാണ് മതേതരത്വം എന്ന പദം ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെങ്കിലും ഭരണഘടന നിലവില്‍ വന്ന കാലം മുതല്‍ അതിന്റെ അടിസ്ഥാന ആശയമായിരുന്നു മതേതരത്വം എന്ന് അദ്ദേഹം പറഞ്ഞു.

ഭിന്ന സംസ്‌ക്കാരങ്ങളെ ഉള്‍കൊള്ളുന്ന രേഖയാണ് ഇന്ത്യന്‍ ഭരണഘടന. ഏകത്മാകതയെന്നത് ഭരണഘടനയ്ക്ക് നിരയ്ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ചലനാത്മകമാണ് ഇന്ത്യന്‍ ഭരണഘടന. വ്യക്തിയാണ് ഇതിന്റെ കേന്ദ്രം. ഭരണഘടനയിലെ ഞങ്ങള്‍ എന്ന സങ്കല്‍പം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നതും അതേ സമയം അനുദിനം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ വികസിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018