National

റാഫേല്‍ കരാറിന് വേണ്ടി മോഡി സര്‍ക്കാര്‍ അഴിമതി തടയുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവു വരുത്തി, ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ചു, കൂടുതല്‍ വെളിപ്പെടുത്തലുമായി ‘ദി ഹിന്ദു’  

ഫ്രാന്‍സുമായുള്ള റാഫേല്‍ കരാറിന് വേണ്ടി മോഡി സര്‍ക്കാര്‍ നടത്തിയ ക്രമവിരുദ്ധ നടപടികളുടെ കൂടുതല്‍ രേഖകള്‍ പുറത്ത്. അഴിമതി ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്താണ് മോഡി സര്‍ക്കാര്‍ കരാര്‍ നടപ്പിലാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന രേഖകളില്‍ ഉള്ളത്. കരാറിന്റെ ഉള്ളുകള്ളികളെക്കുറിച്ച് ദി ഹിന്ദു ദിനപത്രമാണ് ഇന്ന് കൂടുതല്‍ രേഖകള്‍ പുറത്തുവിട്ടത്. ഇതോടെ കൂടുതല്‍ ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരം പറയാന്‍ നിര്‍ബന്ധിതമായിരിക്കയാണ്.

7.87 ബില്ല്യണ്‍ യുറോവിന്റെ റാഫേല്‍ കരാര്‍ നടപ്പിലാക്കാന്‍ അഴിമതി തടയുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥകളില്‍ ഇതുവരെ നടപ്പിലാക്കാത്ത തരത്തിലുള്ള ഇളവുകളാണ് മോഡി സര്‍ക്കാര്‍ വരുത്തിയതെന്നാണ് ദി ഹിന്ദു പ്രസിദ്ധീകരിച്ച എന്‍ റാമിന്റെ റിപ്പോര്‍ട്ടിലുള്ളത്.

സ്റ്റാന്റേഡ് ഡിഫന്‍സ് പ്രോക്യുയര്‍മെന്റ് പ്രോസിഡിയറിലെ ചില വ്യവസ്ഥകളാണ് കരാറിനായി മാറ്റിയത്. ഇടനിലക്കാര്‍ക്കുള്ള കമ്മീഷനോ, അനധികൃതമായ സ്വാധീനമോ തടയുന്നതിനായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകളാണ് കരാരിന് വേണ്ടി മറികടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകരിച്ച മാറ്റം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരേക്കര്‍ അധ്യക്ഷനായ ഡിഫന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.

ഇന്ത്യയും ഫ്രാന്‍സുമായി ഏര്‍പ്പെട്ട ഇന്റര്‍ ഗവണ്‍മെന്റല്‍ എഗ്രിമെന്റിന്റെ തൊട്ടുമുമ്പാണ് വ്യവസ്ഥകള്‍ ഇളവുവരുത്തിയത്. എന്നാല്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയ വിവരം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കാണിച്ചിട്ടില്ലെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട സപ്ലൈ പ്രോടോക്കോളില്‍നിന്നാണ് വ്യവസ്ഥകള്‍ മാറ്റിയത്. ദാസോ കമ്പനിയാണ് സപ്ലൈ പ്രോട്ടോകോളിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടത്. ചട്ടങ്ങളില്‍ മാറ്റം വരുത്തിയതോടെ, ഇളവിന്റെ ആനുകൂല്യം ദാസോ കമ്പനിയ്ക്കാണെന്ന് വ്യക്തമായിരിക്കയാണ്.

ഇങ്ങനെ അഴിമതി തടയാന്‍ ഉദ്ദേശിച്ചുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനെ കരാരുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് നിയോഗിച്ചിരുന്ന സമിതിയിലെ മൂന്ന് പേര്‍ എതിര്‍ത്തു. അവര്‍ സമര്‍പ്പിച്ച വിയോജനക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ദി ഹിന്ദു ഇന്ന് സുപ്രധാന വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എം പി സിംങ്, എ ആര്‍, സുലെ, രാജീവ് വര്‍മ എന്നിവരാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.

അവരുടെ വിയോജനക്കുറിപ്പില്‍ ഇങ്ങനെ രേഖപ്പെടുത്തി. ' ഇരു രാജ്യങ്ങള്‍ തമ്മിലുളള കരാറിന്റെ അടിസ്ഥാനത്തിലാണ് ഉത്പന്നങ്ങള്‍ വാങ്ങുന്നതെങ്കിലും കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇത് നല്‍കുന്നതിനുള്ള ഉത്തരവാദിത്തം ഫ്രഞ്ച് സര്‍ക്കാരില്‍നിന്ന് ഫ്രഞ്ച് ഇന്റസ്ട്രിയല്‍ സപ്ലൈയേഴ്‌സിലെക്ക് മാറ്റിയിരിക്കയാണ്. എന്നുമാത്രമല്ല, പണം ഫ്രഞ്ച് സര്‍ക്കാരിന് നല്‍കുന്നതിന് പകരം ഇന്റസ്ട്രിയല്‍ സപ്ലൈയേഴിസിന് ആണെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. സാമ്പത്തിക ഇടപാടില്‍ കാണിക്കേണ്ട അടിസ്ഥാന പരിഗണന പോലും ബലികഴിക്കുന്ന ഈ വ്യവസ്ഥകള്‍ നല്ലതല്ല. ' കരാറുകളില്‍ സുതാര്യത ഉറപ്പുവരുത്താന്‍ മറ്റൊരു അക്കൗണ്ടുവഴി വിതരണക്കാര്‍ക്ക് പണം നല്‍കുന്നതിനുള്ള -എസ്‌ക്രൂ എക്കൗണ്ടുവഴി - വ്യവസ്ഥകളാണ് മോഡി സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന്റെ പേരിലാണ് ഇത്തരം നടപടികള്‍. എന്നാല്‍ ദാവോ എന്ന കമ്പനിയാണ് ഇന്ത്യയ്ക്ക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യേണ്ടത്. ഫ്രഞ്ച് സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കരാര്‍. ദാവോയുമായുള്ള പണമിടപാട് ഫ്രഞ്ച് സര്‍ക്കാര്‍ വഴിയാണ് യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കേണ്ടത്. എന്നാല്‍ മോഡി സര്‍ക്കാര്‍ മാറ്റിയ വ്യവസ്ഥ പ്രകാരം ഫ്രഞ്ച് സര്‍ക്കാരിന് അതിന്റെ ബാധ്യതയില്ല. അതായത് കരാറില്‍ എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ ഫ്രഞ്ച് സര്‍ക്കാര്‍ വഴിയുള്ള ഇടപടെല്‍ സാധ്യമാകാതെ വരും. കരാറിന്റെ ഭാഗമായി നല്‍കേണ്ട സോവറീന്‍ ഗ്യാറന്റിയുടെ ബാധ്യതയില്‍നിന്നും ഫ്രഞ്ച് സര്‍ക്കാരിനെ ചട്ടങ്ങള്‍ മറികടന്ന് മോഡി സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരം ഫ്രാന്‍സ് പ്രധാനമന്ത്രി നല്‍കുന്ന ലെറ്റര്‍ ഓഫ് കംഫേട്ട് മാത്രമാണ് നല്‍കിയത്. ഇത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രഞ്ച് സര്‍ക്കാര്‍ നിയന്ത്രിക്കുന്ന അക്കൗണ്ടിലൂടെ വേണം കമ്പനികള്‍ക്ക് പണം കൈമാറാന്‍ എന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ സുധാന്‍ശു മൊഹാന്തി ശുപാര്‍ശ ചെയ്തിരുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ സോവിറിന്‍ ഗ്യാരന്റി നല്‍കാത്ത പാശ്ചത്തലത്തില്‍ ഇത് അത്യാവിശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇതും മോഡി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.

തുടക്കത്തില്‍ കാരാറുമായി ബന്ധപ്പെട്ട് നിസ്സംഗമായ നിലപാടുകള്‍ സ്വീകരിച്ച മനോഹര്‍ പരിക്കര്‍ പിന്നീട് ഭേദഗതി ചെയ്ത വ്യവസ്ഥകളോടെ കരാര്‍ നടപ്പിലാക്കാന്‍ ധൃതി കാണിക്കുകയായിരുന്നുവെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018