National

‘ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഞങ്ങള്‍ക്കറിയാം, മോഡി വ്യക്തി അധിക്ഷേപം നിര്‍ത്തുന്നതാണ് നല്ലത്’; മുന്നറിയിപ്പുമായി ചന്ദ്രബാബു നായിഡു; നിരാഹാര സമരം തുടങ്ങി 

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയും തെലുഗ് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരമാരംഭിച്ചു. ഡല്‍ഹി ആന്ധ്രാ പ്രദേശ് ഭവന് മുന്‍പിലാണ് നിരാഹാരം. മോഡിക്കും ബിജെപിക്കുമെതിരെ പ്രതിപക്ഷ ഐക്യത്തിനായി മുന്നിട്ടിറങ്ങിയ ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരത്തിന് പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്.

ഇന്ന് രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരെയാണ് 'ധര്‍മ്മ പോരാട്ട ദീക്ഷ' എന്ന് പേരിട്ടിരിക്കുന്ന സമരം നടക്കുന്നത്. കേന്ദ്രത്തിനെതിരെയുള്ള സമരമാണിതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നാളെ പ്രത്യേക പദവി ആവശ്യപ്പെട്ടു കൊണ്ട് രാഷ്ട്രപതിക്ക് നിവേദനവും കൈമാറും.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അത് എങ്ങനെ അംഗീകരിപ്പിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

ഇത് ആന്ധ്ര പ്രദേശിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ്. അത് ഞങ്ങള്‍ അനുവദിച്ചു നല്‍കില്ല. വ്യക്തിപരമായ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും താന്‍ ഓര്‍മിപ്പിക്കുകയാണ്.
ചന്ദ്രബാബു നായിഡു

ഇന്നലെ ആന്ധ്രയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചന്ദ്രബാബു നായിഡുവിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇന്നത്തെ സമരത്തെ ‘നായിഡുവും കൂട്ടരും ഫോട്ടോ എടുക്കാനായി ഡല്‍ഹിയിലേക്ക് എത്തുന്നു’വെന്നും മോഡി പരിഹസിച്ചിരുന്നു.

നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ടിഡിപി, കോണ്‍ഗ്രസ്, ഇടതുകക്ഷികളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഗുണ്ടൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത റാലിക്കു നേരേ ടിഡിപി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. നിരവധി പ്രദേശങ്ങളില്‍ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നല്‍കുന്നതുമായി സംബന്ധിച്ച ഭിന്നതയെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ടിഡിപി എന്‍ഡിഎ വിട്ടത്. മുന്‍പും ഇതേ ആവശ്യമുന്നയിച്ച് ചന്ദ്രബാബു നായിഡു നിരാഹാരമിരുന്നിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവര്‍ നായിഡുവിന്റെ സമരപ്പന്തല്‍ സന്ദര്‍ശിച്ചേക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018