National

എഡിറ്റ് ചെയ്ത് സ്പീഡ് കൂട്ടിയ ട്രെയിന്‍ വീഡിയോയുമായി കേന്ദ്രമന്ത്രി; പിയൂഷ് ഗോയലിന്റെ ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ ട്രെയിന് ട്രോള്‍ മഴ  

പിയൂഷ് ഗോയല്‍  
പിയൂഷ് ഗോയല്‍  

വീഡിയോ എഡിറ്റിങ്ങിലൂടെ ട്രെയിന് സ്പീഡ് കൂട്ടിയ കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവും പരിഹാസവും. മെയ്ക്ക് ഇന്‍ അന്ത്യ പദ്ധതിയിലൂടെ നിര്‍മ്മിച്ച ട്രെയിന്‍ അതിവേഗത്തില്‍ കടന്നുപോകുന്നതിന്റെ വീഡിയോ ഗോയല്‍ കഴിഞ്ഞദിവസം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

കേന്ദ്രറെയില്‍വേ മന്ത്രി ട്വീറ്റ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസിന്റെ കൃത്രിമവീഡിയോ താമസിയാതെ ബിജെപി അനുകൂലികള്‍ ഏറ്റെടുത്തു. ട്വീറ്റിന് 40,000ല്‍ അധികം ലൈക്ക് ലഭിക്കുകയും 12,000ല്‍ അധികം പേര്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. ബിജെപി ദേശീയ സെക്രട്ടറി റാം മാധവ് റെയില്‍വേ മന്ത്രാലയത്തെ പുകഴ്ത്തി.

ഇതൊരു പക്ഷിയാണ്. ഇതൊരു വിമാനമാണ്. കാണുക, മെയ്ക്ക് ഇന്ത്യ പദ്ധതിയിലൂടെ ഇന്ത്യയുടെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിന്‍ വന്ദേ ഭാരത് എക്‌സ്പ്രസ് മിന്നല്‍ വേഗത്തില്‍ ചീറിപ്പായുന്നു.  
പിയൂഷ് ഗോയല്‍  

ഇതിനിടെയാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ യഥാര്‍ത്ഥ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലെത്തുന്നത്. മിന്നല്‍ വേഗത്തില്‍ സഞ്ചരിക്കുന്നത് നിങ്ങളുടെ നുണകളാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആദ്യമേ തന്നെ രംഗത്തെത്തി. മോഡി സര്‍ക്കാരിനേക്കൊണ്ട് തട്ടിപ്പ് മാത്രമേ സാധിക്കൂ എന്ന് തൃണമൂല്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു. രൂക്ഷമായ പരിഹാസമാണ് മോഡി മന്ത്രിസഭാംഗം സോഷ്യല്‍ മീഡിയയില്‍ നേരിടുന്നത്.

ജനങ്ങളെ വിഡ്ഢികളാക്കുന്ന ഫൂള്‍ ഇന്‍ ഇന്ത്യ പരിപാടിയാണ് നടക്കുന്നത്, മോഡിയുടെ ഐടി സെല്‍ തലവനാകാന്‍ യോഗ്യതയുള്ളയാളാണ് പിയൂഷ് ഗോയല്‍, ശതാബ്ദി ട്രെയിന്‍ പോലും ഇങ്ങനെ എഡിറ്റ് ചെയ്താല്‍ വേഗം കൂടും, വീഡിയോയുടെ വേഗത ആറ് മടങ്ങ് കൂട്ടി സൂപ്പര്‍ ഹൈ സ്പീഡ് ആക്കാത്തതിന് പിയൂഷ് ഗോയലിനോട് ബഹുമാനം തോന്നുന്നു, കേന്ദ്രമന്ത്രിക്ക് 'റീല്‍' സ്പീഡ് കൂട്ടാന്‍ അറിയുമെന്നിരിക്കെ ഇനിയെന്തിന് ജപ്പാന്റെ ബുള്ളറ്റ് ട്രെയിന്‍ ടെക്‌നോളജി, തെരഞ്ഞെടുപ്പെത്തി ഇതേ സ്പീഡില്‍ നിങ്ങളും അപ്രത്യക്ഷരാകും എന്നിങ്ങനെയാണ് ട്വീറ്റുകള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018