National

ആദ്യ ട്വീറ്റിന് മുമ്പേ വെരിഫൈഡ്; പ്രിയങ്ക ഗാന്ധിയെ ട്വിറ്ററില്‍ വരവേറ്റ് അണികള്‍

അക്കൗണ്ടിന് ഔദ്യോഗിക വെരിഫിക്കേഷനായി നീല ടിക്കും ലഭിച്ചിട്ടുണ്ട്. ഇതുവരെ അക്കൗണ്ടില്‍ പ്രിയങ്ക ട്വീറ്റുകള്‍ ഒന്നും തന്നെ പോസ്റ്റ് ചെയ്തിട്ടില്ല.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇനി ട്വിറ്ററില്‍. അക്കൗണ്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം 50,000ല്‍ അധികം ഫോളോവേഴസ് പ്രിയങ്കയുടെ അക്കൗണ്ടിലെത്തി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് പ്രിയങ്ക ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയതായി അറിയിച്ചിരിക്കുന്നത്. ആദ്യ ട്വീറ്റ് എത്തും മുമ്പ് തന്നെ ട്വിറ്റര്‍ പേജ് വെരിഫിക്കേഷനും നടന്നു. ഔദ്യോഗിക വെരിഫിക്കേഷനായി നീല ടിക്കും ലഭിച്ചിട്ടുണ്ട്.

സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ സചിന്‍ പൈലറ്റ്, അശോക് ഗെഹ്‌ലോട്ട്, അഹമ്മദ് പട്ടേല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെയും കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടുമാണ്‌ പ്രിയങ്ക ഫോളോ ചെയ്യുന്നത്. പ്രിയങ്ക ട്വീറ്റുകള്‍ ഒന്നും തന്നെ പോസ്റ്റ് ചെയ്തിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ ആദ്യ ട്വീറ്റിനായി സൈബര്‍ലോകം കാത്തിരിക്കുകയാണ്.

ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങുന്ന പുതിയ നേതാവാണ് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ മാസം ബിഎസ്പി നേതാവ് മായാവതിയും ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത് വാര്‍ത്തയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള പ്രിയങ്ക ഗാന്ധിയുടെ ആദ്യ പൊതുപരിപാടി ഇന്ന് ലക്‌നൗവില്‍ നടക്കുകയാണ്. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പൊതുറാലിയില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. വന്‍ ജനാവലിയാണ് ഉത്തര്‍പ്രദേശില്‍ പ്രിയങ്കയുടെ ആദ്യ റാലിയില്‍ പങ്കെടുക്കാന്‍ വഴിയരികുകളില്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത്.

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിനായി വമ്പിച്ച ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. 30 കിലോമീറ്റര്‍ നീളുന്ന റാലിയില്‍ സംസ്ഥാനത്തെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും അകമ്പടിയായെത്തും. രാഹുല്‍ ഗാന്ധി ഇന്ന് തന്നെ തിരിച്ചു പോകുമെങ്കിലും പ്രിയങ്കയും ജ്യോതിരാതിദ്യ സിന്ധ്യയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗങ്ങളുമായി അടുത്ത മൂന്ന് ദിവസം കൂടി ഉത്തര്‍പ്രദേശിലുണ്ടാകും. വരും ദിവസങ്ങളില്‍ വിവിധ മണ്ഡലങ്ങളിലും പ്രിയങ്ക പര്യടനം നടത്തും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018