National

ഭാരത് രത്‌ന വേണ്ടെന്ന് ഭൂപന്‍ ഹസാരികയുടെ കുടുംബം; നിലപാട് മോഡി സര്‍ക്കാരിന്റെ പൗരത്വബില്ലില്‍ പ്രതിഷേധിച്ച്  

ഭൂപന്‍ ഹസാരിക
ഭൂപന്‍ ഹസാരിക

പ്രശസ്ത സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ മരണാനന്തര ബഹുമതിയായി നല്‍കിയ ഭാരത് രത്‌ന നിരസിച്ച് കുടുംബം. മോഡി സര്‍ക്കാരിന്റെ പൗരത്വബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ആസമീസ് ഗായകന്റെ കുടുംബം ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി തിരസ്‌കരിക്കുന്നത്.

ഭൂപന്‍ ഹസാരികയുടെ യുഎസിലുള്ള മകന്‍ തേസ് ഹസാരിക പൗരത്വബില്‍ ചൂണ്ടിക്കാട്ടി ശക്തമായ നിലപാട് എടുക്കുകയായിരുന്നു. പുരസ്‌കാരം തിരിച്ചേല്‍പിക്കുന്ന കാര്യത്തില്‍ ഹസാരിക കുടുംബത്തില്‍ അഭിപ്രായ വ്യത്യാസവും ഉടലെടുത്തിട്ടുണ്ട്. ഭാരത് രത്‌ന തിരിച്ചേല്‍പിക്കുന്നത് പോലുള്ള വലിയ തീരുമാനം ഒരാള്‍ക്ക് തനിയെ എടുക്കാനാകില്ലെന്ന ആരോപണവുമായി ഭൂപന്‍ ഹസാരികയുടെ സഹോദരന്‍ സമര്‍ രംഗത്തെത്തിയിട്ടുണ്ട്.

മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി, സംഘ് പ്രചാരകന്‍ നാനാജി ദേശ്മുഖ്, ഭൂപന്‍ ഹസാരിക എന്നിവര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ ഭാരത് രത്‌ന പ്രഖ്യാപിച്ചത്.  

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് മണിപ്പൂരി ചലച്ചിത്ര സംവിധായകന്‍ ആരിബാം ശ്യാം ശര്‍മ പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കിയിരുന്നു. ജനങ്ങളുടെ ദുരിതം കാണാനാവാത്ത സര്‍ക്കാരിന്റെ പുരസ്‌ക്കാരം കയ്യില്‍ തുടരുന്നത് ധാര്‍മികമായി തെറ്റാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് പുരസ്‌കാരം മടക്കുന്നതെന്ന് അരിബാം ശ്യാം ശര്‍മ്മ വ്യക്തമാക്കിയിരുന്നു.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര വിഭാഗക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇന്ത്യന്‍ പൗരത്വം നല്‍കാം എന്ന തരത്തിലാണ് ബില്ല് ഭേദഗതി ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് അയല്‍ രാജ്യങ്ങളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിയേറിയിട്ടുള്ള മുസ്ലിം വിഭാഗങ്ങള്‍ക്ക് പൗരത്വം ലഭിക്കാതെ വരും. എന്നാല്‍ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് തടസമുണ്ടാകുകയില്ല. ബില്ല് വിവേചനപരമാണ് എന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമാണ് ഇപ്പോള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നത്.

ദേശീയ പൗരത്വ രജിസ്റ്റര്‍ ബില്‍ പാസാക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിന് എതിരെ അസമില്‍ 'ബ്ലാക്ക് ഡേ' ആചരിച്ചിരുന്നു. ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ തുടങ്ങി മുപ്പതോളം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്ത 30 ലക്ഷം പേര്‍ പൗരത്വം ലഭിക്കാന്‍ വീണ്ടും അപേക്ഷ നല്‍കിയിരിക്കുകയാണ്. 3.29 കോടി വരുന്ന ആസാമിലെ ജനസംഖ്യയില്‍ 40.07 ലക്ഷം പേരെ ഉള്‍പ്പെടാതെയായിരുന്നു കഴിഞ്ഞ സെപ്റ്റബര്‍ 25ന് ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചത്. പട്ടികയില്‍ ഉള്‍പ്പെടാത്ത ജനങ്ങളില്‍ ഭൂരിഭാഗത്തിനും പൗരത്വം നിയമപരമായി നിഷേധിക്കുന്നതാണ് പൗരത്വ ബില്ല് എന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ബില്ല് ലോക്സഭ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യമിട്ട് ഭൂരിപക്ഷ പ്രീണനത്തിന് വേണ്ടി നടത്തുന്ന നീക്കമാണെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ബില്ലിന്റെ ഗുണങ്ങള്‍ നിരത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി പശ്ചിമ ബംഗാളിലെ റാലിയില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഒന്നരമാസമായിട്ടും പ്രതിഷേധങ്ങള്‍ കെട്ടടങ്ങാത്തത് ബിജെപി ഭരിക്കുന്ന അസമില്‍ പാര്‍ട്ടിയെ സമര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018