National

സെന്‍സര്‍ ബോര്‍ഡിനേക്കാള്‍ കഷ്ടമാണോ യുട്യൂബ് ? ‘റാം കെ നാം’ കാണാന്‍ 28 വയസ്സ് നിശ്ചയിച്ച് യൂട്യൂബ്; ഹിന്ദുത്വ അജണ്ടയ്ക്ക് വഴങ്ങിയെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍

ബാബറി മസ്ജിദ് ആക്രമണത്തിന് മുന്‍പുള്ള അയോധ്യയുടെയും ഇന്ത്യയുടെയും രാഷ്ട്രീയ സാഹചര്യവും ആക്രമണത്തിലൂടെയുണ്ടായ സാമുദായിക ധ്രുവീകരണവും പ്രമേയമാക്കിയ ആനന്ദ് പട്‌വര്‍ദ്ധന്റെ പ്രശസ്ത ഡോക്യുമെന്ററിയായ ‘റാം കെ നാമം’ കാണുന്നതിന് പ്രായപരിധി വച്ച് യുട്യൂബ്. ദേശീയ പുരസ്‌കാരം നേടീയ ചിത്രം കാണുന്നതിന് 28 വയസ്സ് പ്രായപരിധി ഏര്‍പ്പെടുത്തുന്നതായി യുട്യൂബ് അറിയിച്ചിതായി ആനന്ദ് പട്‌വര്‍ദ്ധന്‍ അറിയിച്ചു.

മതനിരപേക്ഷത ആശയങ്ങള്‍ തകര്‍ക്കന്നതിനായുള്ള ഹിന്ദുത്വ ശക്തികളുടെ അജണ്ടയുടെ ഭാഗമായിട്ടാണ് യൂട്യൂബിന്റെ നീക്കമെന്ന് അദ്ദേഹം അറിയിച്ചു. റിപ്പോര്‍ട്ടിങ്ങിനെ തുടര്‍ന്നാണ് പ്രായപരിധി നിശ്ചയിക്കുന്നതെന്ന് യൂട്യൂബ് അറിയിച്ചിട്ടുണ്ട്.

സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച കോടതി ഉത്തരവോടെ ദൂരദര്‍ശനില്‍ വൈകീട്ട് 9 മണിക്ക് പ്രദര്‍ശിപ്പിച്ച ചിത്രത്തിനാണ് 28 വയസ്സ് പ്രായപരിധി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് സംഘ്പരിവാര്‍ ആക്രമണത്തില്‍ ഇന്നും പ്രസക്തിയുണ്ടെന്ന വാദങ്ങളുയര്‍ന്നു കൊണ്ടിരിക്കെയാണ് പുതിയ നീക്കം.

ദേശീയ പുരസ്‌കാരം നേടിയ ആനന്ദിന്റെ തന്നെ ‘ജയ് ഭീം കോമ്രേഡ്’ എന്ന മറ്റൊരു ഡോക്യുമെന്ററിക്ക് മേല്‍ മുന്‍പ് സമാന നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിനേക്കാള്‍ കഷ്ടമാണോ യുട്യോബ് എന്നും ആനന്ദ് ചോദിക്കുന്നു.

28 വയസ്സില്‍ താഴെയുള്ള ഇന്ത്യയിലെ ജനങ്ങള്‍ ചരിത്രം മനസ്സിലാക്കരുതെന്ന് ബിജെപി നീക്കത്തിന്റെ ഭാഗമാണിതെന്നാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. പ്രായപരിധി പിന്‍വലിക്കാനാവശ്യപ്പെട്ട് കത്തെഴുതാന്‍ പ്രേക്ഷകരും ആഹ്വാനം ചെയ്തിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018