National

സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവുവിനെതിരെ കോടതി അലക്ഷ്യം; ഒരു ലക്ഷം രൂപ പിഴയും, കോടതി പിരിയും വരെ തടവും വിധിച്ച് സുപ്രീംകോടതി

സിബിഐ ഇടക്കാല ഡയറക്ടറായിരുന്ന നാഗേശ്വര റാവു കുറ്റക്കാരനെന്ന് സുപ്രീംകോടതി. മുസാഫര്‍ പുര്‍ അഭയകേന്ദ്ര കേസിലാണ് കോടതി അലക്ഷ്യ നടപടി സ്വീകരിച്ചത്. ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും ഇന്ന് കോടതി നടപടികള്‍ തീരുന്നത് വരെ കോടതിയില്‍ ഇരിയ്ക്കാനും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.

നിരുപാധികം മാപ്പു പറഞ്ഞുളള റാവുവിന്റെ അപേക്ഷ കോടതി തളളി. റാവുവിന് പുറമെ സിബിഐ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ എസ് വാസു റാമിനെയും കോടതി ശിക്ഷിച്ചു.

അഡ്വക്കറ്റ് ജനറല്‍ കെകെ വേണുഗോപാലാണ് നാഗേശ്വര റാവുവിന് വേണ്ടി ഹാജരായത്. കോടതി അലക്ഷ്യം നടത്തിയ സിബിഐ മുന്‍ താല്‍ക്കാലിക ഡയറക്ടര്‍ക്ക് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകുന്നത് എന്തിനെന്നും കോടതി ചോദിച്ചിരുന്നു. കേസില്‍ നേരത്തെ വാദം കേട്ട കോടതി സ്ഥലം മാറ്റിയ നടപടി കോടതിഅലക്ഷ്യമാണെന്ന് നീരീക്ഷിച്ചിരുന്നു. റാവു നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

കേസില്‍ റാവു നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ബീഹാറിലെ അഭയകേന്ദ്രത്തിലെ കൂട്ടബലാത്സംഗ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എ കെ ശര്‍മ്മ. സുപ്രീം കോടതി ഉത്തരവോടെയാണ് ശര്‍മ്മ അന്വേഷണം ആരംഭിച്ചത്. എന്നാൽ കോടതിയുടെ അനുമതിയില്ലാതെയാണ് ശര്‍മ്മയെ സിആര്‍പിഎഫിലേക്ക് മാറ്റിയത്.

ബിഹാര്‍ അഭയകേന്ദ്രത്തിലെ പീഡന കേസ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റരുതെന്ന സുപ്രീം കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നടപടിയുണ്ടായത്. ജോയിന്റ് ഡയറക്ടര്‍ എകെ ശര്‍മ്മയെ മാറ്റരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കെ എങ്ങനെയാണ് കേന്ദ്രസര്‍ക്കാരിന് അയാളെ സ്ഥാലം മാറ്റാനാവുകയെന്ന് കോടതി ചോദിച്ചിരുന്നു.

കോടതി തടഞ്ഞിരുന്നുവെന്ന് കാര്യം സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലേയെന്നും സുപ്രീം കോടതി ചോദിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018