National

കരോള്‍ ബാഗ് തീപിടുത്തം: മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം; ആംആദ്മി സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം റദ്ദാക്കി  

ഡല്‍ഹി കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടിലിലുണ്ടായ തീപിടുത്തത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. വെളുപ്പിന് നാലരയോടെയുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു.

എറണാകുളത്ത് നിന്ന് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 13 അംഗ സംഘത്തിലെ ജയശ്രീയാണ് മരിച്ചത്. ചോറ്റാനിക്കര സ്വദേശിയാണ് ജയശ്രീ. സംഘത്തിലെ രണ്ട് പേരെ കാണാനില്ല. ആറ് നിലകളുള്ള ഹോട്ടലില്‍ അറുപതോളം പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ 35 ഓളം പേര്‍ സുരക്ഷിതരാണെന്നാണ് വിവരം.

അപകടത്തില്‍ പരുക്കേറ്റ കൂടുതല്‍ പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ഇന്നു നടത്താനിരുന്ന നാലാം വാര്‍ഷിക ആഘോഷങ്ങള്‍ റദ്ദാക്കി.

ഡല്‍ഹിയില്‍ കെട്ടിടങ്ങള്‍ക്ക് പരമാവധി നാല് നിലകള്‍ മാത്രമേ പാടുള്ളുവെന്ന് ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയ്ന്‍ പറഞ്ഞു. അപകടം നടന്ന കെട്ടിടത്തിന് ആറ് നിലകളാണ് ഉണ്ടായിരുന്നത്. ഇത് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് കെട്ടിടങ്ങള്‍ക്കു നേരെയും നടപടിയുണ്ടാകുമെന്ന് സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.

വിഷ പുക ശ്വസിച്ച് ശ്വാസതടസം നേരിട്ടാണ് കൂടുതല്‍ മരണവും സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. മുകളിലത്തെ നിലയില്‍ നിന്നായിരുന്നു തീ പടര്‍ന്നത്. മരിച്ചവരില്‍ രക്ഷപെടാനായി കെട്ടിടത്തില്‍ നിന്ന് ചാടിയ സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു.

ഇരുപത്തഞ്ചോളം ഫയര്‍ എഞ്ചിനുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാനുണ്ടായ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടല്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള വീഴ്ച പരിശോധിക്കുന്നുമെന്ന് അഗ്നിശമനസേനാ വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018