National

‘550 കോടി നല്‍കാതെ അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുത്’; എറിക്‌സണിന്റെ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി നാളത്തേക്ക് മാറ്റി 

 അനില്‍ അംബാനി
അനില്‍ അംബാനി

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ അനില്‍ അംബാനിക്കെതിരെ സ്വീഡിഷ് കമ്പനി എറിക്‌സണ്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. എറിക്‌സണ് നല്‍കാനുള്ള 550 കോടി സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും റിലയന്‍സ് തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നാണ് അംബാനിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. കോടതിയലക്ഷ്യ ഹര്‍ജിയില്‍ നേരിട്ട് ഹാജരാകാനും അനില്‍ അംബാനിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, വിനീത് ശരണ്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് ബുധനാഴ്ചയിലേക്ക് മാറ്റിയത്.

എറിക്‌സണ് നല്‍കാനുള്ള 550 കോടി തിരിച്ചടച്ചില്ലെന്നാണ് അംബാനിക്കും കമ്പനിക്കുമെതിരെയുള്ള കേസ്. റിലയന്‍സ് നല്‍കാനുള്ള 550 കോടി തിരിച്ചുനല്‍കാതെ അനില്‍ അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നാണ് എറിക്‌സണ്‍ ആവശ്യപ്പെടുന്നത്.

തിരിച്ചടവിനായി സെപ്തംബര്‍ 30നും ഡിസംബര്‍ 15നുമായി രണ്ട് സമയങ്ങള്‍ നല്‍കിയിരുന്നെങ്കിലും തിരിച്ചടവുണ്ടായില്ല. തുടര്‍ന്നാണ് സ്വീഡിഷ് കമ്പനി പരാതിയുമായി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്‌

മേല്‍ക്കോടതിയെ വെല്ലുവിളിക്കുകയാണ് അംബാനിയും കമ്പനിയും ചെയ്യുന്നതെന്ന് എറിക്‌സണ്‍ ആരോപിക്കുന്നു.

45,000 കോടി രൂപയുടെ കടത്തില്‍ എത്തിനില്‍ക്കുന്ന അനില്‍ അംബാനി ഗ്രൂപ്പുമായി സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനിയാണ് ടെലികോം സാമഗ്രി നിര്‍മ്മാതാക്കളായ എറിക്സണ്‍. ബിസിനസ് ഇടപാടില്‍ 1600 കോടി രൂപ അംബാനി സ്വീഡിഷ് കമ്പനിയ്ക്ക് നല്‍കാനുണ്ടായിരുന്നു. പിന്നീട് കോടതിയുടെ മേല്‍ നോട്ടത്തില്‍ നടത്തിയ ഒത്തുതീര്‍പ്പില്‍ കടം 550 കോടിയായി കുറയ്ക്കാന്‍ ധാരണയായി. സെപ്തംബര്‍ 30നുള്ളില്‍ പണം നല്‍കുമെന്നായിരുന്നു കോടതിയെ സാക്ഷിയാക്കി അംബാനി നല്‍കിയ ഉറപ്പ്. കടം പകുതിയില്‍ താഴെയായി കുറച്ചുനല്‍കിയിട്ടും തിരിച്ചുകിട്ടാതായതോടെയാണ് എറിക്സണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. പിന്നീട് ഡിസംബര്‍ 15ലേക്ക് തീയതി നീട്ടി നല്‍കിയെങ്കിലും റിലയന്‍സ് പണം തിരിച്ചടച്ചില്ല.

2014 ലാണ് ഇരു കമ്പനികളും തമ്മില്‍ 7 വര്‍ഷത്തെ കരാറൊപ്പിട്ടത്. എന്നാല്‍ പിന്നീട് 1000 കോടിയലധികം രൂപയുടെ കടബാധ്യത ഉടലെടുക്കുകയും നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍(എന്‍സിഎല്‍ടി ) റിലയന്‍സ് കമ്മ്യൂണിക്കേഷനെ പാപ്പരായി പ്രഖ്യാപിക്കുന്ന നടപടിയിലേക്ക് എത്തുകയും ചെയ്തിരുന്നു. എറിക്സണുമായുള്ള ബാധ്യത തീര്‍ക്കാമെന്ന ഒത്തുതീര്‍പ്പിലാണ് അംബാനി പാപ്പര്‍ പ്രഖ്യാപനത്തില്‍ നിന്ന് അന്ന് രക്ഷപ്പെട്ടത. എറിക്‌സണ്‍ സുപ്രീംകോടതിയെ വീണ്ടും സമീപിച്ചതോടെ പാപ്പരത്ത ഭീഷണി നേരിടുന്ന റിലയന്‍സിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.

റിലയന്‍സ് ജിയോയ്ക്ക് സ്‌പെക്ട്രം ആസ്തികള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് കുടിശ്ശിക അടയ്ക്കാമെന്നായിരുന്നു റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ പ്രതീക്ഷ. എന്നാല്‍, ജിയോയുമായുള്ള സ്‌പെക്ട്രം വില്‍പനക്കരാര്‍ ടെലികോം വകുപ്പ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സ്‌പെക്ട്രം വില്‍പനയുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു ഇത്. ഈല പശ്ചാത്തലത്തിലാണ് എറിക്‌സണ്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചത്.

സ്‌പെക്ട്രം കരാര്‍ തള്ളിയതിനെത്തുടര്‍ന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഓഹരികള്‍ക്ക് കനത്ത ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എറിക്‌സണുമായുള്ള തര്‍ക്കം വീണ്ടും കോടതിയിലെത്തുന്നതോടെ കമ്പനി കൂടുതല്‍ നിയമക്കുരുക്കിലാവും

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018