National

വ്യാജന്മാര്‍ക്ക് കുരുക്കിട്ട് ട്വിറ്റര്‍ ; മോഡിക്ക് നഷ്ടം ഒരു ലക്ഷം ഫോളോവേഴ്‌സ് ;ആദ്യദിനം പ്രിയങ്ക നേടിയത് 1,36,000

തീവ്ര വലതുപക്ഷ വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കുന്നുവെന്നാരോപിച്ച് ട്വിറ്ററിനെക്കുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ ബിജെപിക്ക് തിരിച്ചടിയായ മറ്റൊരു നീക്കവുമായി ട്വിറ്റര്‍. വ്യാജ അക്കൗണ്ടുകള്‍ നീക്കാനുള്ള ട്വിറ്റര്‍ തീരുമാനപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഒരു ലക്ഷത്തോളം ഫോളോവേഴ്‌സ് കുറഞ്ഞതായി നഷ്ടാമായതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ജൂലായില്‍ ഇതേ നീക്കമുണ്ടായപ്പോള്‍ മൂന്ന് ലക്ഷം ഫോളോവേഴ്‌സിനെ മോഡിക്ക് നഷ്ടമായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവാണ് മോഡി. മോഡിയെ കൂടാതെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്കും ഫോളോവേഴ്‌സില്‍ കുറവുണ്ടായിട്ടുണ്ട്.

അമിത് ഷായ്ക്ക് 16500 പേരുടെ കുറവും, കെജ്രിവാളിന് 40000 പേരുടെ കുറവുമുണ്ടായപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 9000 ഫോളോവേഴ്‌സിനെ നഷ്ടമായി. അതേ സമയം ഇന്നലെ ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ച പ്രിയങ്ക ഗാന്ധിക്ക് 1,36,000 ഫോളോവ്‌ഴ്‌സിനെയാണ് ഇതുവരെ ലഭിച്ചത്.

ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. തീവ്രവലതുപക്ഷ- ബിജെപി അക്കൗണ്ടുകളെ ട്വിറ്റര്‍ നിയന്ത്രിക്കുന്നെന്ന ആരോപണത്തില്‍ ട്വിറ്റര്‍ സിഇഒയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട പാര്‍ലമെന്ററി സമിതി അധ്യക്ഷനായ അനുരാഗ് ഠാക്കൂറിനും ഫോളോവേഴ്‌സില്‍ കുറവുണ്ടായിട്ടുണ്ട്.

പൊതുതെരഞ്ഞെടുപ്പിന് മുന്നായി വ്യാജ അക്കൗണ്ടുകളെയും വ്യാജ വാര്‍ത്തകളെയും നിയന്ത്രിക്കാന്‍ ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്‌സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ നടപടി സ്വീകരിച്ചു വരികെയാണ്.

വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നതില്‍ ട്വിറ്റര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് ചില സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ പൗരന്മാരുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്വിറ്ററിനോട് പാര്‍ലമെന്ററി സമിതി ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018