National

‘മോഡി ചാരന്‍, അംബാനിക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി’; റഫേലില്‍ പ്രധാനമന്ത്രി ഇടനിലക്കാരനെന്ന് രാഹുല്‍ ഗാന്ധി; എയര്‍ബസ് ഉദ്യോഗസ്ഥന്റെ ഇമെയില്‍ സന്ദേശം പുറത്തുവിട്ടു 

റഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചാരനെ പോലെപ്രവര്‍ത്തിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രഹസ്യവിവരങ്ങള്‍ പ്രധാനമന്ത്രി മോഡി അനില്‍ അംബാനിക്ക് ചോര്‍ത്തി നല്‍കി. കരാറില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനായാണ് പ്രവര്‍ത്തിച്ചതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രതിരോധമന്ത്രിക്ക് പോലുമറിയാത്ത രഹസ്യ വിവരങ്ങള്‍ പ്രധാനമന്ത്രി സുഹൃത്തായ വ്യവസായി അനില്‍ അംബാനിക്ക് ചോര്‍ത്തി നല്‍കി. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചാണ്‌ മോഡി റഫേല്‍ ഇടപാടിന്‍റെ വിവരങ്ങൾ അനിൽ അംബാനിക്ക് ചോർത്തി നൽകിയത്‌.

എയര്‍ ബസ് ഉദ്യോഗസ്ഥന്റെ ഇമെയില്‍ സന്ദേശം പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോഡിക്കെതിരെ ആഞ്ഞടിച്ചത്.

റഫേലില്‍ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെയ്ക്കാനിരിക്കെ ആ റിപ്പോര്‍ട്ടിനെ താന്‍ അത്ര കാര്യമായി കാണുന്നില്ലെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. കാവല്‍ക്കാരന്‍ വേണ്ടി, കാവല്‍ക്കാരനാല്‍ എഴുതപ്പെട്ട റിപ്പോര്‍ട്ടാണ് അതെന്നും താനതിനെ ചൗക്കിദാര്‍ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടെന്നാണ് വിളിക്കുകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

മോഡി റഫേല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് റിലയന്‍സ് ഡിഫന്‍സ് കമ്പനി ഉടമ അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലായ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിവരം പുറത്തുവന്നിരുന്നു. ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്ലെ ഡ്രിയാന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഉപദേഷ്ടാക്കളുമായും പാരീസിലെ ഓഫീസില്‍ വെച്ച് അനില്‍ അംബാനി കൂടിക്കാഴ്ച നടത്തിയെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് രാഹുൽ ഈ സന്ദർശനം സ്ഥിരീകരിച്ച് എയർ ബസ് ഉദ്യോഗസ്ഥന്‍റെ ഇ മെയിൽ സന്ദേശം പുറത്തുവിടുന്നത്.

2015 മാര്‍ച്ചില്‍ മോഡി റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതായി പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുന്‍പാണ് അനില്‍ അംബാനിയുടെ പാരീസ് ചര്‍ച്ചകള്‍ നടന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ജീന്‍ ക്ലൗഡ് മാലറ്റ്, വ്യവസായിക ഉപദേഷ്ടാവ് ക്രിസ്റ്റൊഫെ സാലാമോണ്‍, സാങ്കേതിക ഉപദേഷ്ടാവ് ജിയോഫെറി ബോക്വോറ്റ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

2015 ഏപ്രില്‍ 9ന് മോഡി പാരീസിലെത്തിയപ്പോള്‍ സംഘത്തില്‍ അനില്‍ അംബാനിയും ഒപ്പമുണ്ടായിരുന്നു. റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി അവിടെ വെച്ചാണ് മോഡി പ്രഖ്യാപിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018