National

ബിജെപി സമ്മര്‍ദ്ദം, ജിഗ്‌നേഷ് മേവാനി പങ്കെടുക്കാനിരുന്ന പരിപാടി കൊളേജ് മാനേജ്‌മെന്റ് റദ്ദാക്കി; രാജിവെച്ച് പ്രിന്‍സിപ്പലിന്റെ പ്രതിഷേധം 

ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി പങ്കെടുക്കാനിരുന്ന അഹമ്മദാബാദിലെ കൊളേജ് പരിപാടി ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയതിന് പിന്നാലെ കോളേജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു. ശ്രീ ഹരിവല്ലഭദാസ് കാളിദാസ് ആര്‍ട്‌സ് കൊളേജ് പ്രിന്‍സിപ്പലും സമ്പത്തികശാസ്ത്ര അധ്യാപകനുമായ ഹേമന്ത് ഷായാണ് രാജിവെച്ചത്. ഗുജറാത്ത് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിനും സമ്മര്‍ദ്ദത്തിനും കൊളേജ് മാനേജ്‌മെന്റ് വഴങ്ങിയതിന്റെ ഫലമായിട്ടാണ് പരിപാടി റദ്ദാക്കിയതെന്ന് ഹേമന്ത് പറഞ്ഞു. ഇതേ കൊളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ജിഗ്നേഷ് മേവാനി.

കൊളേജില്‍ ജിഗ്നേഷ് മേവാനിക്ക് സംസാരിക്കാനുള്ള അവകാശമുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് ഹേമന്ത് ‘ദ ടെലഗ്രാഫി’നോട് പറഞ്ഞു. ഗുജറാത്ത് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാക്കളെന്ന് പറയപ്പെടുന്നവരുടെ സമ്മര്‍ദത്തിലായിരുന്നു ട്രസ്റ്റിന്റെ കീഴിലുള്ള മാനേജ്‌മെന്റ്. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്താണ് ജനാധിപത്യ സംവിധാനംകൊണ്ട് ഗുണം എന്നും അദ്ദേഹം ചോദിച്ചു.

പരിപാടി റദ്ദാക്കിയതിന്റെ യഥാര്‍ത്ഥ കാരണം ട്രസ്റ്റ് അല്ല എന്ന് ജനങ്ങളെ അറിയിക്കണമെന്ന് തോന്നിയിരുന്നു. ട്രസിറ്റില്‍ ഉള്ളവര്‍ എന്നെ പിന്താങ്ങിയിരുന്നു. അവര്‍ ഒരിക്കലും എന്നെ ശല്യപ്പെടുത്തിയിരുന്നില്ല. രണ്ടാഴ്ച മുന്‍പാണ് ഞാന്‍ ജിഗ്നേഷ് മേവാനിയെ വിളിച്ചത്. കാരണം അദ്ദേഹം ഒരു സ്വതന്ത്ര എംഎല്‍എയും തൊഴിലാളി/ ദളിത് അവകാശത്തിന്റെ ജേതാവുമാണ്. 
ഹേമന്ത് ഷാ

ഹേമന്ത് രാജിവെച്ചതറിഞ്ഞതോടെ അദ്ദേഹത്തിന് പിന്തുണയുമായി ജിഗ്നേഷ് മേവാനി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമാണ് ജിഗ്നേഷ് നടത്തിയത്.

ബിജെപിയുടെ കോമാളികളില്‍ നിന്നാണ് എച്ച്‌കെ ആര്‍ട്‌സ് കൊളേജ് മേനേജ്‌മെന്റ് ട്രസ്റ്റിന് ഭീഷണി ഉണ്ടായിരിക്കുന്നത്. എനിക്ക് ഉറപ്പാണ് പരിപാടി റദ്ദാക്കിയതിനു കാരണം ഞാന്‍ പങ്കെടുക്കുന്നു എന്ന കാരണത്താലാണ്. പരിപാടിയില്‍ അബേദ്ക്കറിന്റെ ജീവിതവും ലക്ഷ്യത്തേക്കുറിച്ചും സംസാരിക്കാനായിരുന്നു വിചാരിച്ചത്. ധാര്‍മികതയുടെ പേരില്‍ രാജിവെച്ച ഹേമന്ത് ഷായ്ക്കു മുന്നില്‍ കൈകൂപ്പുന്നു.
ജിഗ്നേഷ് മേവാനി

തനിക്ക് ഒരു മുന്‍ എബിവിപി നേതാവില്‍ നിന്നും ഫോണ്‍ കോള്‍ വന്നിരുന്നുവെന്നും പരിപാടിക്ക് ഒരിക്കലും ജിഗ്നേഷിനെ അനുവദിക്കില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞെന്നും ഹേമന്ത് അറിയിച്ചു. ജിഗ്നേഷ് വരുകയാണെങ്കില്‍ 100 ശതമാനം എതിര്‍പ്പ് ഉണ്ടാകുമായിരുന്നു. ട്രസ്റ്റിലുള്ളവരും തന്നോട് സമ്മര്‍ദ്ദത്തെകുറിച്ച് പറഞ്ഞു. വൈസ് പ്രിന്‍സിപ്പലും താനും പരിപാടി നടത്താമെന്ന് പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യം വളരെ മോശമാണെന്നും, ഇത് അഭിപ്രായ സ്വതന്ത്ര്യവും, ജനാധിപത്യവും നേരിടുന്ന ഏറ്റവും മോശം ദിനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018