National

പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിലെ ജനപങ്കാളിത്തം മുതലെടുത്തത് കള്ളന്‍മാര്‍; 50ലേറെ മൊബൈല്‍ ഫോണുകള്‍ ‘അടിച്ചുമാറ്റി’ 

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗാന്ധി കുടുംബത്തിന്റെ മണ്ഡലങ്ങളായ അമേഠിക്കും റായ്ബറേലിക്കും പുറമെയുള്ള ഒരു മണ്ഡലത്തില്‍ ഇതാദ്യമായാണ് പ്രിയങ്ക പ്രചാരണത്തിനെത്തുന്നത്.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കിഴക്കന്‍ യുപിയുടെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിനു ശേഷമുളള പ്രിയങ്ക ഗാന്ധിയുടെ ആദ്യ ഉത്തര്‍പ്രദേശ് സന്ദര്‍ശനം. എന്നാല്‍ റാലിയിലെ ജനത്തിരക്ക് മുതലെടുത്തത് മോഷ്ടാക്കള്‍ തന്നെയായിരുന്നു. വ്യാപകമായ മൊബൈല്‍ ഫോണ്‍ മോഷണമാണ് റാലിക്കിടെ നടന്നത്. 50 ലേറെ മൊബൈല്‍ ഫോണുകള്‍ സമ്മേളന സ്ഥലത്ത് വച്ച് നഷ്ടപ്പെട്ടുവെന്നാണ് പൊലീസില്‍ ലഭിച്ച പരാതികളില്‍ പറയുന്നത്.

പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിലെ ജനപങ്കാളിത്തം മുതലെടുത്തത് കള്ളന്‍മാര്‍; 50ലേറെ മൊബൈല്‍ ഫോണുകള്‍ ‘അടിച്ചുമാറ്റി’ 

വിമാനത്താവളം മുതല്‍ പാര്‍ട്ടിയുടെ ആസ്ഥാനം വരെയായിരുന്നു പ്രിയങ്കയും സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുലും നയിച്ച റോഡ് ഷോ നടന്നത്. മോഷ്ടാക്കളില്‍ ഒരാളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പിടികൂടിയെങ്കിലും ഇയാളില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് കണ്ടെടുക്കാനായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാര്‍ട്ടി വക്താവ് ജീഷന്‍ ഹൈദരുടെയും അസിസ്റ്റന്റ് സിറ്റി മജിസ്ട്രേറ്റിന്റെയും ഫോണുകളും മോഷണം പോയവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഗാന്ധി കുടുംബത്തിന്റെ മണ്ഡലങ്ങളായ അമേഠിക്കും റായ്ബറേലിക്കും പുറമെയുള്ള ഒരു മണ്ഡലത്തില്‍ ഇതാദ്യമായാണ് പ്രിയങ്ക പ്രചാരണത്തിനെത്തുന്നത്. 91 മുതല്‍ ബിജെപി കോട്ടയായി മാറിയ യുപിയില്‍ പ്രിയങ്കയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. പ്രിയങ്കയെ കാണാന്‍ വഴിനീളെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റുള്ളവരും പൂക്കളും ത്രിവര്‍ണ്ണ പതാകകളും കയ്യിലേന്തി നിന്നു. വരുന്ന മൂന്ന് ദിവസങ്ങളില്‍ പ്രവര്‍ത്തകരുമായി പ്രിയങ്ക ഗാന്ധി സംസാരിക്കും. ഒരു ദിവസം 13മണിക്കൂറോളം പ്രവര്‍ത്തകരെ കാണുന്നതിന് വേണ്ടിയാണ് മാറ്റി വെച്ചിരിക്കുന്നത്.

നിര്‍ണായകമായ 40 ലോക്സഭ മണ്ഡലങ്ങളുടെ ചുമതലയുള്ളതിനാല്‍ യുപിയില്‍ തന്നെ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാകും വരും ദിവസങ്ങളില്‍ പ്രിയങ്കയുടെ ശ്രമം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി ബിഎസ്പി സഖ്യം ഉണ്ടാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെയായിരുന്നു പ്രിയങ്കയെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. അഖിലേഷ് യാദവും മായാവതിയും ഒന്നിച്ച് തെരഞ്ഞെടുപ്പ് നേരിട്ടാല്‍ നേട്ടമുണ്ടാവുമെന്നാണ് വിവിധ തെരഞ്ഞെടുപ്പ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അവര്‍ക്കൊപ്പം സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് 80 സീറ്റുകളിലും ഒന്നിച്ചു മത്സരിക്കാനിറങ്ങുന്ന കോണ്‍ഗ്രസിന് വോട്ടു പിടിക്കാനുള്ള തന്ത്രങ്ങളിലൊന്നാണ് പ്രിയങ്ക.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018