National

മോഡിയുടെ പരിപാടിയില്‍ വേദിയില്‍ വനിതാ മന്ത്രിയെ കയറിപ്പിടിച്ചു, ത്രിപുര കായിക മന്ത്രിക്കെതിരെ പ്രതിഷേധം കനക്കുന്നു; വനിതാ മന്ത്രി പരാതി ഉന്നയിച്ചിട്ടില്ലെന്ന് ബിജെപി പ്രതികരണം 

പ്രധാനമന്ത്രി മോഡിക്കൊപ്പം വേദി പങ്കിടവേ വനിതാ മന്ത്രിയെ അസഭ്യമായ രീതിയില്‍ കടന്നുപിടിച്ച ത്രിപുര കായികമന്ത്രിക്ക് എതിരെ പ്രതിഷേധം ശക്തം. അഗര്‍ത്തലയില്‍ മോഡിക്കൊപ്പമുള്ള റാലിക്ക് ശേഷമുള്ള ചടങ്ങിലായിരുന്നു മന്ത്രി മനോജ് കാന്തി ദേബ് അപമര്യാദയായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് മന്ത്രിക്കെതിരെയുള്ള പ്രതിഷേധം ശക്തമായത്.

ചടങ്ങില്‍ മോഡിക്കൊപ്പം ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബും പങ്കെടുത്തിരുന്നു.

മോഡി ഉദ്ഘാടനം ചെയ്യുമ്പോള്‍ മനോജ് കാന്തി അടുത്തുനിന്നിരുന്ന വനിതാ മന്ത്രിയുടെ ശരീരത്തില്‍ കയറിപിടിക്കുന്നതും അവര്‍ മന്ത്രിയുടെ കൈ തട്ടിമാറ്റുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. വേദിയില്‍ വെച്ച് അപമര്യാദയായി പെരുമാറിയ മന്ത്രിക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തി.

മന്ത്രിയെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ത്രിപുര സിപിഐഎം സെക്രട്ടറി ബിജാന്‍ ധര്‍ ആവശ്യപ്പെട്ടു. മന്ത്രി സന്താന ചക്മയുടെ ദേഹത്ത് അപമര്യാദയായി മനോജ് കാന്തി കയറിപിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മറ്റ് പ്രധാന നേതാക്കളും വേദിയിലുണ്ടായിരിക്കെ തന്നെ അപമര്യാദയായി പെരുമാറിയ മന്ത്രിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ പ്രവേശിച്ചതിന് ശേഷം സ്ത്രീകളെ പീഡിപ്പിക്കുന്നതും തട്ടികൊണ്ടുപോകലും കൊലപാതക നിരക്കും വര്‍ധിച്ചുവെന്നും ബിജാന്‍ പ്രതികരിച്ചു. മറ്റ് പ്രാദേശിക പാര്‍ട്ടികളും മന്ത്രി രാജി വെയ്ക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.

വിഷയവുമായി പ്രതികരിക്കാനില്ലെന്ന് മനോജ് കാന്തി ദേബ് വ്യക്തമാക്കി. ബിജെപി സര്‍ക്കാരിനെയും മന്ത്രിമാരെയും സ്വഭാവഹത്യ ചെയ്യാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ബിജെപി വക്താവ് നബേന്ദു ഭട്ടാര്‍ജി പറഞ്ഞു. വനിതാ മന്ത്രി ആരോപണങ്ങളോ പരാതികളോ ഉന്നയിച്ചിട്ടില്ലെന്നും പ്രതിപക്ഷം വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുന്നത് എന്തിനെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018