National

മോഡിയുടെ റഫേല്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് അനില്‍ അംബാനിയും ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച; പാരീസില്‍ മോഡിയുടെ സംഘത്തില്‍ അനിലും

മോഡി റഫേല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് റിലയന്‍സ് ഡിഫന്‍സ് കമ്പനി ഉടമ അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലായ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്ലെ ഡ്രിയാന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഉപദേഷ്ടാക്കളുമായും പാരീസിലെ ഓഫീസില്‍ വെച്ച് അനില്‍ അംബാനി കൂടിക്കാഴ്ച നടത്തിയെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

2015 മാര്‍ച്ചില്‍ മോഡി റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതായി പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുന്‍പാണ് അനില്‍ അംബാനിയുടെ പാരീസ് ചര്‍ച്ചകള്‍ നടന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവ് ജീന്‍ ക്ലൗഡ് മാലറ്റ്, വ്യവസായിക ഉപദേഷ്ടാവ് ക്രിസ്റ്റൊഫെ സാലാമോണ്‍, സാങ്കേതിക ഉപദേഷ്ടാവ് ജിയോഫെറി ബോക്വോറ്റ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

2015 ഏപ്രില്‍ 9ന് മോഡി പാരീസിലെത്തിയപ്പോള്‍ സംഘത്തില്‍ അനില്‍ അംബാനിയും ഒപ്പമുണ്ടായിരുന്നു. റഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി അവിടെ വെച്ചാണ് മോഡി പ്രഖ്യാപിച്ചത്.

അനില്‍ അംബാനിയുമായുളള കൂടിക്കാഴ്ച്ച അതീവ രഹസ്യവും പെട്ടന്നുളളതുമായിരുന്നുവെന്ന് സാലാമോണ്‍ യൂറോപ്യന്‍ പ്രതിരോധ കമ്പനി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഡിയുടെ സന്ദര്‍ശനത്തില്‍ ധാരണാപത്രം ഒപ്പുവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എയര്‍ബസ് ഹെലികോപ്റ്ററുമായി വ്യവസായിക അടിസ്ഥാനത്തിലും പ്രതിരോധ ആവശ്യങ്ങള്‍ക്കും ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ താല്‍പര്യമുണ്ടെന്ന് അനില്‍ അംബാനി യോഗത്തില്‍ അറിയിച്ചിരുന്നു.

ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി അനില്‍ അംബാനി കൂടികാഴ്ച നടത്തിയ അതേ ആഴ്ചയിലാണ് റിലയന്‍സ് ഡിഫന്‍സ് നിലവില്‍ വന്നത്. 2015 മാര്‍ച്ച് 28 നായിരുന്നു ഇത്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ റഫേല്‍ കരാറിന് അംഗീകാരം നല്‍കിയത് 2015 മെയ് മാസത്തിലും. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനും ഡിഎസിയുടെ അംഗീകാരത്തിനും മുന്‍പ് മോഡി റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതായി പ്രഖ്യാപിച്ചത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

2015 ഏപ്രില്‍ എട്ടിന് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ മോഡിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്നോടിയായുളള പത്രസമ്മേളനത്തിലും പറഞ്ഞത് റഫേല്‍ ഇടപാടിനായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡും ചര്‍ച്ചകള്‍ നടത്തുന്നുവെന്നാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

108 റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ലൈസന്‍സ് നേടിയ എച്ച് എഎല്ലിനെ തഴഞ്ഞാണ് മുന്‍പരിചയമില്ലാത്ത അനില്‍ അംബാനിയെ റഫേലില്‍ പങ്കാളിയാക്കിയത്. അനില്‍ അംബാനിയുടെ കമ്പനിയുടെ പേര് ഇന്ത്യന്‍ അധികൃതര്‍ നിര്‍ദേശിച്ചതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018