National

‘ക്രമസമാധാനം പാലിക്കാന്‍’ മുന്‍മുഖ്യമന്ത്രിയെ വിമാനത്താവളത്തില്‍ തടഞ്ഞ് യുപി പൊലീസ്; രാജ്യത്തെ യുവാക്കളെ യോഗിക്ക് ഭയമെന്ന് അഖിലേഷ് യാദവ് 

ലക്‌നൗ വിമാനത്താവളത്തില്‍ വെച്ച് തന്നെ തടഞ്ഞതില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഇന്നലെ ചൗധരി ചരണ്‍ സിങ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഉത്തര്‍പ്രദേശ് പൊലീസ് അഖിലേഷിനെ തടഞ്ഞത്. അലഹാബാദ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു അദ്ദേഹം.

വിദ്യാര്‍ത്ഥി നേതാവിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ താന്‍ പങ്കെടുക്കുന്നതില്‍ മുഖ്യമന്ത്രിക്ക് ഭയമായതിനാലാണ് ഇത്തരം നടപടി സ്വീകരിച്ചതെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. രാജ്യത്തിലെ യുവജനങ്ങള്‍ ഇത്തരം അനീതികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അഖിലേഷ് പറഞ്ഞു.

അലഹാബാദ് സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സമാജ്‌വാദി പാര്‍ട്ടി ചത്ര സഭയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

വിമാനത്താവളത്തിനുള്ളില്‍ വെച്ച് യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് പറഞ്ഞ് സുരക്ഷാ വിഭാഗം തടയുകയായിരുന്നു. വിമാനത്താവളത്തിനുള്ളില്‍ കേന്ദ്ര സേനയ്ക്കല്ലാതെ പൊലീസ് സേനയ്ക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. എന്നാല്‍ സര്‍ക്കാരിന്റെ അധികാരം മൂലം പൊലീസ് ഉള്ളില്‍ പ്രവേശിച്ച് തന്നെ തടയുകയായിരുന്നു എന്നും അഖിലേഷ് വ്യക്തമാക്കി.

യാത്രാവിവരങ്ങളും പരിപാടി ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഷെഡ്യൂളും അധികൃതര്‍ക്ക് നേരത്തെ തന്നെ കൈമാറിയിരുന്നു. എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും അഖിലേഷ് വ്യക്തമാക്കി.

അതേസമയം, അഖിലേഷ് അലഹാബാദില്‍ ചെന്നാല്‍ ക്യാമ്പസില്‍ അക്രമമുണ്ടാകുമെന്നും അധികാരികള്‍ ആവശ്യപ്പെട്ടതിനാലാണ് അദ്ദേഹത്തെ തടഞ്ഞതെന്നുമാണ് യോഗി ആദിത്യനാഥിന്റെ വാദം.

സര്‍വ്വകലാശാല ക്യാമ്പസില്‍ അഖിലേഷിന് അനുമതി നിഷേധിച്ചിരുന്നുവെന്നും ക്രമസമാധാനം പാലിക്കുന്നതിനായി തങ്ങളുടെ കര്‍ത്തവ്യമാണ് നിറവേറ്റിയതെന്നും പൊലീസ് ഓഫീസര്‍ നിതിന്‍ തിവാരി അറിയിച്ചു.

മുന്‍ കൂട്ടി നിശ്ചയിച്ച പരിപാടിയായിരുന്നു എന്നും യാതൊരു ഉത്തരവുകളുമില്ലാതെയാണ് തന്നെ തടഞ്ഞുവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അഖിലേഷിന്റെ യാത്രയെ കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചില്ലെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എകെ ശര്‍മ്മ പറഞ്ഞു.

ലക്‌നൗവില്‍ വെച്ച് അഖിലേഷ് യാദവിനെ തടഞ്ഞ നടപടി അപലപനീയമാണെന്നും ബിജെപിയുടെ സേച്ഛ്വാധിപത്യ പ്രവണതയെയാണ് ഇത് പുറത്തുകാട്ടുന്നതെന്നും ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018