National

സിവില്‍ സര്‍വീസ്:  അഭിമുഖം വരെയെത്തി പുറത്താകുന്നവരെ മറ്റ് കേന്ദ്ര സര്‍വീസുകളില്‍ പരിഗണിക്കാന്‍ യുപിഎസ്‌സി ശുപാര്‍ശ

സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമുഖം വരെയെത്തുന്നവര്‍ക്ക് പരാജയപ്പെട്ടാല്‍ മറ്റു കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്ക് തിരഞ്ഞെടുക്കാന്‍ യുപിഎസ്‌സി ശുപാര്‍ശ. ഒഡിഷയില്‍ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്മാരുടെ യോഗത്തില്‍ യുപിഎസ്‌സി. അധ്യക്ഷന്‍ അരവിന്ദ് സക്‌സേനയാണ് അവസാന റൗണ്ടിലെത്തുന്നവരെ മറ്റ് ജോലികളിലേക്ക് പരിഗണിക്കണമെന്ന ആവശ്യമറിയിച്ചതായി വ്യക്തമാക്കിയത്.

സിവില്‍ സര്‍വീസിന് ശ്രമിക്കുന്നവരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ഇതു സഹായകമാകുമെന്ന് സക്‌സേന പറഞ്ഞു. അവസാന റൗണ്ടിലെത്തിയ ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും റാങ്കും അനുസരിച്ചായിരിക്കും വിവിധ വകുപ്പുകളില്‍ നിയമനം. ചിലപ്പോള്‍ ചെറിയ പരീക്ഷയോ അഭിമുഖമോ കൂടി നടത്താനും സാധ്യതയുണ്ട്.

2016-ല്‍ ഇതേ ശുപാര്‍ശ യുപിഎസ്‌സി കേന്ദ്ര സര്‍ക്കാരിന് മേല്‍ നടത്തിയിരുന്നു. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചെങ്കിലും തീരുമാനം നടപ്പായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത് വീണ്ടും ശുപാര്‍ശ ചെയ്യുമെന്ന കാര്യം യുപിഎസ്‌സി അറിയിച്ചിരിക്കുന്നത്.

ഒട്ടേറെത്തവണ ശ്രമിച്ച് അവസാനഘട്ടത്തില്‍ പരാജയപ്പെടുന്നവര്‍ക്ക് മികച്ച അവസരം ലഭിക്കുന്ന യുപിഎസ്.സിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. മികച്ച തയ്യാറെടുപ്പോടെയെത്തിയിട്ടും അവസാനഘട്ടത്തില്‍ ചെറിയ വ്യത്യാസം കൊണ്ട് മാത്രം സിവില്‍ സര്‍വീസ് നഷ്ടമാകുന്നവരെ ഭരണമേഖലയില്‍ മികച്ചരീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.

രാജ്യത്ത് പത്തുലക്ഷത്തോളം പേരാണ് ഓരോവര്‍ഷവും സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയെഴുതുന്നത്. ഇതില്‍ ഏകദേശം 12,000 പേര്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാറുള്ളു.

മെയിന്‍ പരീക്ഷ പാസ്സാകുന്ന 3000 ഉദ്യോഗാര്‍ഥികളില്‍നിന്ന് അഭിമുഖവും കഴിഞ്ഞ് ഏതാണ്ട് 600 പേരാണ് സിവില്‍ സര്‍വീസ് നേടുന്നത്. ബാക്കിയുള്ളവര്‍ക്കും അവസരം നല്‍കാനുള്ള തീരുമാനം പ്രതീക്ഷയോടെയാണ് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ കാണുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018