National

റിപ്പബ്ലിക് ടിവി പ്രവര്‍ത്തകരുമായി വാക്കേറ്റം, അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുപി പൊലീസ് ചുമത്തിയത് രാജ്യദ്രോഹകുറ്റം 

റിപ്പബ്ലിക് ടിവിയിലെ മാധ്യമപ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുപി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. ബിജെപിയുടെ യുവമോര്‍ച്ച ജില്ലാ നേതാവ് മുകേഷ് ലോധിയുടെ പരാതിയിലാണ് പൊലീസ് നടപടി.

കെട്ടിചമച്ചതും തെറ്റായതുമായ റിപ്പോര്‍ട്ടാണ് പൊലീസ് തയ്യാറാക്കിയതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിച്ചു. ആര്‍എസ്എസും ബിജെപിയുമായി ചേര്‍ന്ന് റിപ്പബ്ലിക് ടിവി സര്‍വ്വകലാശാലയ്‌ക്കെതിരെ തെറ്റായ പ്രചാരണം നടത്തുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു

റിപ്പബ്ലിക് ടിവി പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയെ തീവ്രവാദികളുടെ കേന്ദ്രം എന്ന രീതിയില്‍ വാര്‍ത്തകള്‍ ഷൂട്ട് ചെയ്യുന്നു എന്ന് ഒരു വിദ്യാര്‍ത്ഥി ട്വീറ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.

'അലിഗഢിനെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാക്കി ചിത്രീകരിക്കാനാണ് ചാനല്‍ പ്രവര്‍ത്തകര്‍ എത്തിയത്, ഇതിനെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യുകയും അധികൃതരില്‍ നിന്നും അനുമതി വാങ്ങണമെന്ന് അറിയിക്കുകയും ചെയ്തു.

ഇതില്‍ അവര്‍ ക്ഷുഭിതരാകുകയും വനിതാ റിപ്പോര്‍ട്ടര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബലാത്സംഗപരാതി നല്‍കുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തു' .. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് സല്‍മാന്‍ ഇംതിയാസ് പറയുന്നു.

അധികൃതര്‍ ഷൂട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ പ്രകോപനം തുടരുകയായിരുന്നു ഇതാണ് ക്യാമ്പസിനുളളില്‍ തര്‍ക്കത്തിനിടയാക്കിയത്. തുടര്‍ന്ന് ക്യാമ്പസിനുളളില്‍ ആയുധങ്ങളുമായെത്തിയെ ബിജെപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു. സ്വയരക്ഷക്കായാണ് വിദ്യാര്‍ത്ഥികള്‍ തിരിച്ചടിച്ചത്.

വിദ്യാര്‍ത്ഥികളെ മര്‍ദിച്ച സംഘത്തിലുണ്ടായിരുന്ന വ്യക്തിയുടെ പരാതിയിലാണ് രാജ്യദ്രോഹകുറ്റം ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. തനിക്ക് നേരെ വെടിവെച്ചെന്നും പാകിസ്താന്‍ അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും പരാതിയില്‍ ഉണ്ട്.

വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കുന്ന യാതൊന്നും ചെയ്തിട്ടില്ലെന്നാണ് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ നളിനി ശര്‍മ്മയുടെ വാദം. വിദ്യാര്‍ത്ഥികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ തന്നെയും മറ്റുളളവരെയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് ആരോപണം. സംഭവങ്ങള്‍ ഷൂട്ട് ചെയ്ത ക്യാമറ വിദ്യാര്‍ത്ഥികള്‍ നശിപ്പിച്ചെന്നും അവര്‍ ആരോപിച്ചു.

സംഭവത്തെ തുടര്‍ന്ന് റിപ്പബ്ലിക് ടിവിക്കെതിരെയും ക്യാമ്പസില്‍ അനധികൃതമായി കടന്ന കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചവര്‍ക്കെതിരെയും സര്‍വ്വകലാശാല അധികൃതര്‍ രണ്ട് പരാതികള്‍ നല്‍കിയിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018