National

ബിജെപി ശ്രമം പാളി, മുത്തലാഖ്, പൗരത്വ ബില്ലുകള്‍ അസാധുവാകും; രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു   

കേന്ദ്രസര്‍ക്കാരിന്റെ വിവാദ ബില്ലുകള്‍ പാസാക്കാനാകാതെ രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മുത്തലാഖ്, പൗരത്വ ബില്ലുകള്‍ പാസാക്കാന്‍ കഴിയാതെയാണ് രാജ്യസഭയുടെ ബജറ്റ് സമ്മേളനം അവസാനിച്ചത്. ജൂണ്‍ മൂന്നിന് ലോകസഭയുടെ കാലാവധി തീരുന്നതോടെ രണ്ടും ബില്ലും അസാധുവാകും.

അവസാന ദിവസം റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സഭയുടെ മേശപ്പുറത്ത് വച്ചെങ്കിലും റിപ്പോര്‍ട്ടും ഇന്ന് ചര്‍ച്ചയായില്ല.

ലോക്‌സഭ പാസാക്കിയ ബില്ലുകള്‍ പാസാക്കാന്‍ കഴിയാത്തതില്‍ രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യനായിഡു അതൃപ്തി പ്രകടിപ്പിച്ചു. ബഹളത്തെ തുടര്‍ന്ന് ഇടക്കാല ബജറ്റും ധനവിനിയോഗ ബില്ലും സഭയില്‍ ചര്‍ച്ചക്കെടുക്കാനായില്ല.

പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുളള മുസ്ലീം അല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്ന അസം പൗരത്വ ബി്ല്ലും, മുത്തലാഖ് ബില്ലും ലോക്‌സഭയില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിരുന്നു.

മൂന്നുവട്ടം തലാഖ് ചൊല്ലി ഉടനടി വിവാഹബന്ധം അവസാനിപ്പിക്കുന്നത് മൂന്നുവര്‍ഷം തടവു ശിക്ഷ നല്‍കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്നതാണ് മുത്തലാഖ് ബില്‍. ലോക്‌സഭയില്‍ 11ന് എതിരെ 245 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബില്‍ പാസായത്.

പൗരത്വ ഭേദഗതി ബില്ലില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമല്ലാതെ അന്തിമ തീരുമാനം എ്ടുക്കാന്‍ സാധിക്കില്ലെന്ന് നിലപാടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി സഖ്യകക്ഷികളും കോണ്‍ഗ്രസ്, സിപിഐഎം അടക്കമുളള പാര്‍ട്ടികളും ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. .

രാജ്യസഭാ ചട്ടമനുസരിച്ച് ലോക്‌സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ ആകാതെ വന്നാല്‍ ലോക്‌സഭ പിരിച്ചുവിടുന്നതോടെ രണ്ടും സ്വമേധയാ അസാധുവാകും. പുതിയ ലോക്‌സഭ തെരഞ്ഞെടുക്കുമ്പോള്‍ അവ വീണ്ടും അവതരിപ്പിക്കേണ്ടി വരും

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018