National

ബിജെപി എംഎല്‍എയെ അമ്മയും ആദ്യഭാര്യയും നാട്ടുകാരും ചേര്‍ന്ന് തല്ലി; മോഡി ഇടപെട്ട് വിഷയം പരിഹരിക്കണമെന്ന് പാര്‍ട്ടി

രാജു നാരായണ ടോഡ്‌സാം 
രാജു നാരായണ ടോഡ്‌സാം 

മഹാരാഷ്ട്രയില്‍ ബിജെപി എംഎല്‍എയെ അമ്മയും ആദ്യഭാര്യയും നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. മഹാരാഷ്ട്ര അര്‍ണി എംഎല്‍എ രാജു നാരായണ ടോഡ്‌സാമിനാണ് രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പൊതുജനമധ്യത്തില്‍ മര്‍ദ്ദനമേറ്റത്. രണ്ടാം ഭാര്യയായ പ്രിയ ഷിന്‍ഡെ ടോഡ്‌സാമിനൊപ്പം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം.

പ്രിയ ഷിന്‍ഡേയും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് എംഎല്‍എയുടെ 42-ാം ജന്മദിനം ആഘോഷിക്കുന്നതിനിടെ അമ്മയും ആദ്യ ഭാര്യ അര്‍ച്ചന ടോഡ്‌സാമും രംഗപ്രവേശം ചെയ്യുകയായിരുന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം ഭാര്യയെ ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ചതോടെ അമ്മയുടേയും ആദ്യഭാര്യയുടേയും ആക്രമണം ടോഡ്‌സാമിന് നേരെ തിരിഞ്ഞു. തര്‍ക്ക വിഷയം അറിഞ്ഞതോടെ അര്‍ച്ചനയുടെ പക്ഷം ചേര്‍ന്ന നാട്ടുകാരില്‍ ചിലരും ബിജെപി എംഎല്‍എയെ കൈകാര്യം ചെയ്യുകയായിരുന്നു. പൊലീസെത്തിയാണ് രോഷാകുലരായ നാട്ടുകാരില്‍ നിന്ന് എംഎല്‍എയേയും രണ്ടാം ഭാര്യയേയും രക്ഷിച്ചത്. പ്രിയ ഷിന്‍ഡേയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്മയും ആദ്യഭാര്യയും നാട്ടുകാരും ചേര്‍ന്ന് എംഎല്‍യെ തല്ലുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആദ്യഭാര്യയെ വഞ്ചിച്ച ടോഡ്‌സാമിനെ ശനിയാഴ്ച്ച നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം വേദി പങ്കിടാന്‍ അനുവദിക്കരുതെന്ന ആവശ്യമുയരുന്നുണ്ട്. പ്രശ്‌നത്തില്‍ മോഡി ഇടപെടണമെന്നും പരിഹരിക്കണമെന്നുമാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

എട്ട് വര്‍ഷം മുമ്പാണ് ടോഡ്‌സാം അര്‍ച്ചനയെ വിവാഹം കഴിച്ചത്. ബന്ധത്തില്‍ എംഎല്‍എയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. ട്രെബല്‍ സ്‌കൂളില്‍ ടീച്ചറായ അര്‍ച്ചനയ്ക്ക് അനുകൂലമായുണ്ടായ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയത്തിലാണ് ബിജെപി. 48 മണിക്കൂറിനുള്ളില്‍ ടോഡ്‌സാം ആദ്യഭാര്യയ്ക്ക് നീതി ലഭ്യമാക്കണമെന്നും ഇല്ലെങ്കില്‍ സ്ത്രീകളും ആദിവാസികളും അടങ്ങുന്ന വിഭാഗം എതിരാകുമെന്നും ബിജെപി നേതാവ് അങ്കിത് മൈതാം പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018