National

റാഫേലില്‍ മോഡിയെ കുരുക്കി കൂടുതല്‍ തെളിവുകളുമായി ദ ഹിന്ദു; ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ഒട്ടും ഗുണകരമല്ലെന്ന് വിദഗ്ധ സമിതി വിയോജനക്കുറിപ്പ് എഴുതി, വിശദാംശങ്ങള്‍ പുറത്ത്

മോഡി സര്‍ക്കാരിന്റെ റാഫേല്‍ കരാര്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ കരാറിനേക്കാള്‍ ഗുണകരമായിരുന്നിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുള്ള ആശങ്ക കരാര്‍ ചര്‍ച്ചകള്‍ക്കുണ്ടായിരുന്ന ഏഴംഗ ഇന്ത്യന്‍ സംഘത്തിലെ മൂന്ന് പേര്‍ അറിയിച്ചിരുന്നതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിരോധ മന്ത്രാലയത്തിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ദസോയില്‍ നിന്ന് 36 വിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍ അതൃപ്തി അറിയിച്ചിരുന്നത്. അത് അറിയിച്ചു കൊണ്ട് അവരെഴുതിയ എട്ടു പേജുള്ള വിയോജനക്കുറിപ്പും ‘ദ ഹിന്ദു’ പുറത്തുവിട്ടു.

ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ഇന്ത്യന്‍ കോസ്റ്റ് അക്കൗണ്ടിങ്ങ് സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ എംപി സിങ്ങ്, വ്യോമയാന മന്ത്രാലയത്തിലെ ഫൈനാന്‍ഷ്യല്‍ മാനേജറായ എആര്‍ സ്യൂള്‍,ജോയിന്റ് സെക്രട്ടറിയായ രാജീവ് വര്‍മ എന്നിവരായിരുന്നു എതിര്‍പ്പറിയിച്ചു കൊണ്ട് കത്തെഴുതിയിരുന്നത്.

ആദ്യ കരാറില്‍ പറഞ്ഞിരുന്നതിനേക്കാള്‍ കൂടുതല്‍ സമയമാണ് പുതിയ കരാറില്‍ നിശ്ചയിച്ചിരുന്നതെന്നും കത്തില്‍ പറയുന്നു. പുതിയ കരാര്‍ ലാഭകരമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു വാദം കൂടിയാണ് പുതിയ വെളിപ്പെടുത്തലിലൂടെ പൊളിയുന്നത്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത് പുതിയ കരാര്‍ ആദ്യകരാറിനേക്കാള്‍ പണത്തിന്റെ കാര്യത്തിലും സമയത്തിന്റെ കാര്യത്തിലും ലാഭകരമാണെന്നായിരുന്നു. ഫ്രഞ്ച് സര്‍ക്കാരിന്റെയോ ബാങ്കിന്റെയോ ഗ്യാരണ്ടിയില്ലാതെ കരാറിലേര്‍പ്പെടുന്നതിനെയും ഇവര്‍ എതിര്‍ത്തിരുന്നു.

റാഫേലില്‍ മോഡിയെ കുരുക്കി കൂടുതല്‍ തെളിവുകളുമായി ദ ഹിന്ദു; ബിജെപി സര്‍ക്കാര്‍  ഉണ്ടാക്കിയ കരാര്‍ ഒട്ടും ഗുണകരമല്ലെന്ന് വിദഗ്ധ സമിതി വിയോജനക്കുറിപ്പ് എഴുതി, വിശദാംശങ്ങള്‍ പുറത്ത്
ചിത്രം: ദി ഹിന്ദു 

ചര്‍ച്ചയ്ക്കായെത്തിയ ഇന്ത്യന്‍ സംഘത്തിനോട് ഘട്ടം ഘട്ടമായി വില ഉയര്‍ത്തുകയാണ് കമ്പനി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിരുന്നതെന്നും, വിമാനങ്ങള്‍ കൈമാറ്റം ചെയ്യാമെന്നറിയിച്ച കാലാവധി നീണ്ടതാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

മുന്‍പും റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ ‘ദ ഹിന്ദു’ നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സര്‍ക്കാരുമായി സമാന്തര ഇടപെടല്‍ നടത്തിയെന്ന് പ്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ക്ക് പരാതി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ കരാറിലെ അനവധി കാര്യങ്ങള്‍ മറച്ചു വെച്ചുവെന്ന് ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കാതിരിക്കെയാണ് വീണ്ടും ‘ദ ഹിന്ദു’വിന്റെ പുതിയ വെളിപ്പെടുത്തല്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 